ഷാജി പാടൂരിന്‍റെ സംവിധാന അരങ്ങേറ്റം
മികച്ച മൗത്ത് പബ്ലിസിറ്റിയുമായി തീയേറ്ററുകളില് പ്രദര്ശനം തുടരുന്ന ചിത്രം അബ്രഹാമിന്റെ സന്തതികളുടെ വിജയം മറ്റ് അണിയറപ്രവര്ത്തകര്ക്കൊപ്പം ആഘോഷിച്ച് മമ്മൂട്ടി. എറണാകുളം പനമ്പിള്ളി നഗര് അവന്യൂ സെന്ററില് നടന്ന ചടങ്ങില് മമ്മൂട്ടിക്കൊപ്പം സംവിധായകന് ഷാജി പാടൂര്, രചന നിര്വ്വഹിച്ച ഹനീഫ് അദേനി, വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച കനിഹ, സുരേഷ് കൃഷ്ണ, സിദ്ദിഖ് എന്നിവര്ക്കൊപ്പം മറ്റ് അണിയറപ്രവര്ത്തകരും ചടങ്ങിനെത്തിയിരുന്നു. മമ്മൂട്ടി കേക്ക് മുറിച്ച് വിജയം പങ്കിട്ടു.

ഡെറിക് അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ചിത്രത്തില് മമ്മൂട്ടി. കനിഹയാണ് ചിത്രത്തില് നായിക. പുതുമുഖം മെറീന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. രണ്ജി പണിക്കര്, കലാഭവന് ഷാജോണ്, മഖ്ബൂല് സല്മാന് എന്നിവരും അഭിനയിച്ചിരിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്ക്ക് ഗോപി സുന്ദര് സംഗീതം. ഛായാഗ്രഹണം ആല്ബി. ഗുഡ്വില് എന്റര്ടെയ്ന്മെന്റിന്റെ ബാനറില് ജോബി ജോര്ജ്ജ് നിര്മ്മാണം.

