ശ്യാംധര്‍ സംവിധാനം ചെയ്ത പുള്ളിക്കാരന്‍ സ്റ്റാറിന് ശേഷം മമ്മൂട്ടിയുടെ ചിത്രം അണിയറയില്‍ പുരോഗമിക്കുകയാണ്. മാസ്റ്റര്‍ പീസും, അങ്കിളിനുമൊക്കെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി എഴുത്തുകാരനായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കോഴിതങ്കച്ചന്‍റെ പേര് മാറ്റി. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നാണ് സിനിമയുടെ പുതിയ പേര്. 

 നോവലിലെ കഥ പോലെ പറഞ്ഞ് കൊടുക്കാനാണ് തന്റെ ലക്ഷ്യമെന്ന് സംവിധായകന്‍ പറയുന്നു. മധ്യവയസ്‌കനായ ആളുടെ വേഷത്തിലായിരിക്കും മമ്മൂട്ടി ചിത്രത്തിലെത്തുക. റായി ലക്ഷ്മി, ദീപ്തി സതി, അനു സിത്താര മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. മമ്മൂട്ടിയുടെ മറ്റ് മൂന്നു സിനിമകള്‍ക്ക് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയെന്ന് സംവിധായകന്‍ വ്യക്തമാക്കി.