Asianet News MalayalamAsianet News Malayalam

മമ്മൂട്ടി ഫാന്‍സ് സുജയുടെ പരാമര്‍ശത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍പ്രതിഷേധം

Mammootty fans Sujas statement against social media
Author
First Published Dec 18, 2017, 1:33 AM IST

കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച നടി പാര്‍വ്വതിക്കെതിരെ രംഗത്ത് വന്ന മമ്മൂട്ടി ആരാധിക സുജയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ സ്ത്രീകള്‍ രംഗത്ത്. മമ്മൂട്ടി ഫാന്‍സ് ചെങ്ങന്നൂര്‍ വനിതാ യൂണിറ്റ് പ്രസിഡന്റാണ് സുജ. ഇവരുടെ പാര്‍വ്വതിക്കെതിരെയുള്ള പോസ്റ്റ് വൈറലായിരുന്നു. ഇത്തരത്തിലുള്ള ആരാധകര്‍ക്ക് മറുപടിയുമായി മമ്മൂട്ടി രംഗത്തെത്താത്തതിനെ വിമര്‍ശിച്ച് പല പ്രമുഖരും രംഗത്ത് വന്നിരുന്നു. 

സുജയ്‌ക്കെതിരെ സാമൂഹ്യമാധ്യമത്തില്‍ രംഗത്തെത്തിയ ശബ്‌ന മരിയം, സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചതിനെ എതിര്‍ത്തെഴുതിയ സ്ത്രീക്ക് കിട്ടിയ സ്വീകാര്യത തന്നെ ഞെട്ടിച്ചു എന്നെയുഴുതുന്നു. ' വേറൊരു സ്ത്രീ അതിനെപ്പറ്റി പറഞ്ഞ വാക്കുകളും അതിന് കിട്ടിയ സ്വീകാര്യതയുമാണ് ഒരു സ്ത്രീയെന്ന നിലയില്‍, മനുഷ്യനെന്ന നിലയില്‍ ഞെട്ടിച്ചത്. ഈ ഞെട്ടലില്‍ നിന്നാണ് താന്‍ കുറിപ്പെഴുതുന്നതെന്ന' മുഖവുരയോടെ എഴുതുന്ന ശബ്‌ന സുജയുടെ പോസ്റ്റ് കൊണ്ട്, ജനിച്ച് വീഴുമ്പം മുതല്‍ മരണം വരെ പുരുഷന് കിട്ടുന്ന പ്രിവിലേജുകളുടെ കൂടെ ഇത്തരം പോസ്റ്റുകള്‍ പുരുഷനില്‍ കൂടുതല്‍ സ്ത്രീ വിരുദ്ധത നിറയ്ക്കാനെ ഉപകരിക്കൂവെന്ന് എഴുതുന്നു. സുജയ്ക്ക് ലഭിച്ച സ്വീകാര്യത സ്ത്രീ വിരുദ്ധതയുടെതാണെന്നും ഇവര്‍ നിരീക്ഷിക്കുന്നു. 

ശബ്‌ന മരിയം ഗ്രീന്‍സ് തന്റെ ഫെയ്‌സ്ബുക്കില്‍ എഴുതിയത് വായിക്കാം...


കഴിഞ്ഞ ദിവസം പാര്‍വ്വതിക്കെതിരെയുണ്ടായ ഫാന്‍സ് തള്ളലിന്റെ തുടര്‍ച്ചയായി സുജ എന്ന സ്ത്രീ എഴുതിയ കുറിപ്പ് കണ്ടപ്പോള്‍ തോന്നിയ അറപ്പാണ്. ഇപ്പാ എഴുതാന്‍ പറ്റിയത്

ഫാന്‍സുകാരുടെ ആരാധനാരീതിയും അജ്ഞതയും ഇത്തരം ആക്രമണങ്ങളുടെ രീതിയുമെല്ലാം കണ്ടും കേട്ടും തഴമ്പിച്ചതാണ്. അന്ധമായ ആരാധനയുടെ സ്വഭാവം തന്നെ അതാണ്. പക്ഷേ കൃത്യമായ രാഷ്ട്രീയം പങ്കുവെക്കുന്ന ഒരു പ്രശസ്ത നടി ഒരു സിനിമയുടെ സാമൂഹിക പ്രസക്തി (അതിലെ സ്ത്രീവിരുദ്ധത ) പങ്കുവെച്ചപ്പോള്‍ വേറൊരു സ്ത്രീ അതിനെപ്പറ്റി പറഞ്ഞ വാക്കുകളും അതിന് കിട്ടിയ സ്വീകാര്യതയുമാണ് ഒരു സ്ത്രീയെന്ന നിലയില്‍, മനുഷ്യനെന്ന നിലയില്‍ ഞെട്ടിച്ചത്.

പാര്‍വ്വതിയെ മാത്രമല്ല സ്ത്രീപക്ഷത്ത് നിന്ന് നിരന്തരം സംസാരിക്കുന്ന മുഴുവന്‍ സ്ത്രീകളെയും കുറിച്ചുള്ള സുജയുടെ ധാരണ ഇത് തന്നെയാണ്.'ഫെമിനിസം' എന്ന പ്രത്യയശാസ്ത്രത്തെ കുറിച്ച് എന്നെങ്കിലും എന്തെങ്കിലും പറഞ്ഞ മുഴുവന്‍ ആളുകളെയും കാര്‍ക്കിച്ചുതുപ്പിക്കൊണ്ട് ഈ സ്ത്രീ പറയുന്നു.

'നിങ്ങള്‍ ഫെമിനിച്ചികള്‍ ഉണ്ടെന്ന ധൈര്യത്തിലല്ല ഞങ്ങള്‍ ഇറങ്ങിനടക്കുന്നത്.ആങ്ങളമാരും അച്ഛന്മാരും ഭര്‍ത്താക്കന്‍മാരും അടങ്ങുന്ന വലിയ ആണ്‍സമൂഹം ഉള്ളതുകൊണ്ടാണെന്ന്.'എന്റെ സ്ത്രീയെ സഹതാപമല്ലാതെ മറ്റൊന്നും തോന്നുന്നില്ല. നിങ്ങള്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?? നിങ്ങള്‍ക്കറിയുമോ... നിങ്ങള്‍ ഇന്നനുഭവിക്കുന്നു എന്ന് പറയുന്ന ഈ സ്വാതന്ത്രം ഇത്തരത്തിലുള്ള ഒരായിരം സ്ത്രീകള്‍ അവരുടെ ജന്‍മം തന്നെ സമര്‍പ്പിച്ചുകൊണ്ട് നേടിത്തന്നതാണ്. ആദ്യം നിങ്ങള്‍ ഇതിനെക്കുറിച്ചൊക്കെ ഒന്ന് മനസ്സിലിക്കാനെങ്കിലും ശ്രമിക്കൂ

ജനിച്ച് വീഴുമ്പം മുതല്‍ മരണം വരെ പുരുഷന് കിട്ടുന്ന പ്രിവിലേജുകളുടെ കൂടെ ഇത്തരം ഓളം കൂടിയാകുമ്പോള്‍ അടിപൊളിയായി. നിങ്ങളറിയുന്നോ സ്ത്രീക്ക് എതിരെ എത്ര മോശം സന്ദേശമാണ് കൊടുക്കുന്നതെന്ന്

പിന്നെ ആങ്ങളസമൂഹം തലയില്‍ കയറ്റിവെച്ചത് കണ്ട്മതി മറക്കണ്ട.നിങ്ങള്‍ക്ക് കിട്ടിയ സ്വീകാര്യത അത്രയും സ്ത്രീവിരുദ്ധതയുടെതാണ്. ഉള്ളറിഞ്ഞ് വിലയിരുത്തി നോക്കൂ.ഇത്തരം സ്ത്രീകള്‍ ഭാവിയിലെങ്കിലും ലജ്ജിച്ച് തല താഴ്‌ത്തേണ്ടി വരും.
ഒരു അഭിപ്രായവ്യത്യാസത്തെ നേരിടേണ്ടത് ഇട്ട ഡ്രസിന്റ വലിപ്പം കുറവാണെന്നു പറഞ്ഞും കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കിയുമാണോ?? നമ്മുടെ ചീഞ്ഞുനാറുന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്താനാണ് ഹുക്ക വലിക്കുന്ന ഫോട്ടോ തന്നെ ഇതിനായി സെലക്റ്റ് ചെയ്തതെന്നറിയാം. അങ്ങനെ കള്ള്കുടിച്ച്, പെണ്ണ് പിടിച്ച് ,അത്രേം സ്ത്രീവിരുദ്ധ കമന്റുകള്‍ പറഞ്ഞ് നിങ്ങളുടെയൊക്കെ മനസ്സില്‍ കാമുക സങ്കല്‍പം തീര്‍ത്ത നായകന്‍മാര്‍ക്ക് അഭിമാനിക്കാം. ഇവരൊക്കെ ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ അവരുടെ മുഴുവന്‍ വ്യക്തിജീവിതവും സാമൂഹികജീവിതവും പരിശോധിച്ചാണോ വിലയിരുത്തുക??ഇതേ കാര്യം എന്നെങ്കിലും ഒരു സ്ത്രീ ചെയ്യുമ്പോള്‍ നിങ്ങളെപ്പോലുള്ളവരില്‍ ഇനിയും തലയ്ക്ക് വെളിച്ചം വെക്കാത്ത വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള കാരണവമനോഭാവം വന്ന് തിക്കുന്നു. എന്തു ചെയ്യാം?? സ്ത്രീകള്‍ തന്നെ വലിയ അഭിമാനത്തില്‍ സ്ത്രീവിരുദ്ധതയും കൊണ്ട് നടന്നാല്‍.

അതെ.. ഇതിനൊക്കെ കിട്ടുന്ന സ്വീകാര്യത കണ്ട് ചോദിക്കട്ടെ.. ഇതാണോ നമ്മുടെ വിദ്യാസമ്പന്ന സമൂഹം???

Follow Us:
Download App:
  • android
  • ios