എല്ലാദിവസവും ഒരേ വഴിയിലൂടെയാണ് മമ്മൂട്ടി യാത്രചെയ്യുന്നതെന്ന് മനസിലാക്കിയാണ് ഇവർ കാർ തടഞ്ഞ് വിശേഷം ചോദിച്ചത്. ആരാധികമാരെ മെഗാതാരം നിരാശരാക്കിയുമില്ല. സെൽഫിയെടുത്തും കുശലം ചോദിച്ചും സീൻ മനോഹരമാക്കിയ ശേഷമാണ് മമ്മൂട്ടി യാത്ര തുടർന്നത്

കാസർകോട്: മലയാളത്തിന്റെ മഹാനടൻമാരിൽ ഒരാളായ മമ്മൂട്ടിക്ക് രാജ്യമാകെ ആരാധകരുണ്ട്. എവിടെ ചെന്നാലും ആരാധകർ താരത്തെ വളയുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ചിലയിടങ്ങളിൽ ആരാധകരുടെ പ്രവൃത്തി അതിര് കടക്കാറുമുണ്ട്. അപ്പോഴൊക്കെ ശാസിക്കാൻ താരം മടിക്കാറുമില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോഴിതാ മമ്മൂട്ടിയെ ഒന്ന് കാണാനായി പെരുവഴിയിൽ തടഞ്ഞിരിക്കുകയാണ് ആരാധികമാർ. ഏറ്റവും പുതിയ ചിത്രമായ ഉണ്ടയുടെ ചിത്രീകരണത്തിന് കാസർകോട് എത്തിയപ്പോഴാണ് മമ്മൂട്ടിയെ ആരാധികമാർ വഴി തടഞ്ഞത്.

ദിവസങ്ങളായി മമ്മൂട്ടിയെ കാണാൻ ഇവർ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ രക്ഷയില്ലാതായതോടെയാണ് ആരാധികമാർ കടുംകൈ ചെയ്തത്. എല്ലാദിവസവും ഒരേ വഴിയിലൂടെയാണ് മമ്മൂട്ടി യാത്രചെയ്യുന്നതെന്ന് മനസിലാക്കിയാണ് ഇവർ കാർ തടഞ്ഞ് വിശേഷം ചോദിച്ചത്. ആരാധികമാരെ മെഗാതാരം നിരാശരാക്കിയുമില്ല. സെൽഫിയെടുത്തും കുശലം ചോദിച്ചും സീൻ മനോഹരമാക്കിയ ശേഷമാണ് മമ്മൂട്ടി യാത്ര തുടർന്നത്.