മമ്മൂട്ടിയുടെ 'പരോള്‍' മാര്‍ച്ച് 31 മുതല്‍

First Published 7, Mar 2018, 1:07 PM IST
mammootty new movie parole will release on march 31
Highlights
  • ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പരോള്‍ മാര്‍ച്ച് 31 മുതല്‍ തിയേറ്ററുകളില്‍ എത്തും

ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പരോള്‍ മാര്‍ച്ച് 31 മുതല്‍ തിയേറ്ററുകളില്‍ എത്തും. സഖാവ് അലക്സ് എന്ന കര്‍ഷകനായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. കര്‍ഷകനായ കമ്യൂണിസ്റ്റ് അലക്സിന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

നേരത്തെ തന്നെ ചിത്രത്തിന്‍റെ ഡിജിറ്റല്‍ ഫ്ലിപ്പ് ബുക്കും പുറത്ത് ഇറങ്ങിയിരുന്നു.  കുടുംബനാഥനായും സമരനായകനായും ഒടുവില്‍ ജയിലില്‍ പരോള്‍ കാത്ത് നില്‍ക്കുന്ന തടവുകാരനുമായുമുള്ള വിവിധ ഗെറ്റപ്പുകളാണ് ഡിജിറ്റല്‍ ഫ്ലിപ് വീഡിയോയില്‍ ഉള്ളത്. ആന്‍റണി ഡിക്രൂസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഇനിയയും മിയയുമാണ് നായികമാര്‍. അല്‍സിയര്‍, തെലുങ്ക് നടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. 

loader