അമ്പരപ്പോടെയും അത്ഭുതത്തോടെയുമിരുന്ന കുട്ടികളുടെ ഇടയിലേക്കിറങ്ങിച്ചെന്ന് പ്രിയനായകന്‍

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയെ കാണാന്‍ ആരാധകര്‍ എപ്പോഴും തിരക്ക് കൂട്ടാറുണ്ട്. ആരാധകരുടെ തള്ളി കയറ്റം പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. അഭിനയ ജീവിതത്തിന്റെ നാല് പതിറ്റാണ്ടിലെത്തി നില്‍ക്കുമ്പോഴും മമ്മൂട്ടിയോടുള്ള ഇഷ്ടം കൂടുകയാണ് പ്രേക്ഷകര്‍ക്ക്.

അതിനിടയിലാണ് മമ്മൂട്ടി വീണ്ടും സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് എത്തുന്നത്. ഏറ്റവും പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി സ്‌കൂളിലെത്തിയത്. വെളളിത്തിരയിലെ സൂപ്പര്‍ നായകനെ അച്ചടക്കത്തോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. 

അമ്പരപ്പോടെയും അത്ഭുതത്തോടെയുമിരുന്ന കുട്ടികളുടെ ഇടയിലേക്കിറങ്ങിച്ചെന്ന് പ്രിയനായകന്‍ സ്‌നേഹം പങ്കിട്ടു. വട്ടം കൂടിയിരുന്ന മുഴുവന്‍ കുട്ടികള്‍ക്കും കൈ കൊടുത്ത് സ്‌നേഹം പങ്കിട്ടാണ് മെഗാസ്റ്റാര്‍ മടങ്ങിയത്. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.