കുട്ടനാടന്‍ ബ്ലോഗിന് റിലീസ് തീയതിയായി

മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ആഗസ്ത് 15ന് ചിത്രം തിയേറ്ററുകളിലെത്തും. നവാഗതനായ സേതു തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്‍റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. കുട്ടനാട്ടിലെ ഗ്രാമത്തില്‍ നടക്കുന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. കുട്ടനാടിന്‍റെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു സാങ്കല്‍പിക ഗ്രാമത്തിലെ ബ്ലോഗെഴുത്തുകാരന്‍റെ വിവരണമാണ് ചിത്രം.

Add Asianetnews as a Preferred SourcegooglePreferred

ലക്ഷ്മിറായ്, അനു സിത്താര, ഷംന കാസിം എന്നിവര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നു. നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവര്‍ക്കൊപ്പം സിദ്ദിഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. മെമ്മറീസിന് ശേഷം അനന്ത് വിഷന്‍റെ ബാനറില്‍ മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്. ബിജിപാല്‍ പശ്ചാത്തല സംഗീതവും പ്രദീപ് ഛായാഗ്രഹണവും ശ്രീനാഥ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.