കൊച്ചി: ഇ.പി ജയരാജന് പിന്നാലെ അനുശോചനം രേഖപ്പെടുത്തി പുലിവാല്‍ പിടിച്ച നടി മംമ്ത മോഹൻദാസ് ഒടുവില്‍ മണ്ടത്തരം തുറന്ന് സമ്മതിച്ചു.നാടകകൃത്തും കവിയും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചതിനെ തുടർന്ന് നടി മംമ്ത ട്വിറ്ററില്‍ ആദരാഞ്ജലികൾ അറിയിച്ച് ട്വീറ്റ് ചെയ്തത്.

എന്നാല്‍ നവമാധ്യമങ്ങളില്‍ ഇത് ചൂടുള്ള ചര്‍ച്ചയായപ്പോള്‍ നടി രംഗത്തെത്തി. കാവാലം നാരാണയപ്പണിക്കരുടെ മരണത്തോട് അനുബന്ധിച്ച് ഞാൻ ചെയ്ത ട്വീറ്റ് തെറ്റായിരുന്നുവെന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും മംമ്ത ട്വീറ്റ് ചെയ്തു. 

‘അതൊരു വലിയ മണ്ടത്തരം തന്നെയാണ്.എന്നാൽ വെറും മുപ്പത് സെക്കൻഡുകൾ മാത്രമാണ് ട്വീറ്റ് നിന്നത്. അത് അപ്പോൾ തന്നെ നീക്കം ചെയ്തിരുന്നു’മംമ്ത ട്വീറ്റ് ചെയ്തു.

നേരത്തെ കാവാലത്തിന്‍റെ അനുസ്മരണത്തിൽ പേരു മാറി കാവാലം ശ്രീകുമാർ ആയി. കാവാലം നാരായണപ്പണിക്കരുടെ മകനാണ് കാവാലം ശ്രീകുമാർ. അബദ്ധംപ്പറ്റിയെന്ന് മനസ്സിലാക്കിയ നടി ഉടൻ തന്നെ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.