പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് ഡെട്രോയിറ്റ് ക്രോസ്സിംഗ്. നിര്‍മ്മല്‍ സഹദേവ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയില്‍ മംമ്തയായിരിക്കും നായികയെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇഷാ തല്‍വാറായിരിക്കും നായികയെന്നാണ് പുതിയ വാര്‍ത്ത.
മംമ്‍ത ഫഹദിന്റെ കാര്‍ബണ്‍ എന്ന സിനിമയില്‍ അഭിനിയിക്കുന്നത്. രണ്ട് സിനിമകളുടെയും ഡേറ്റ് പ്രശ്‍നമാകും എന്നതിനാലാണ് പൃഥ്വിരാജ് സിനിമയില്‍ നിന്ന് മംമ്‍ത പിന്‍മാറിയിരിക്കുന്നത്.
ഡെട്രോയിറ്റ് ക്രോസ്സിംഗ് യുഎസ്സിലായിരിക്കും ചിത്രീകരിക്കുക. സിനിമ ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശനത്തിനെത്തിക്കും.
