ഇ.പി ജയരാജന് പിന്നാലെ അനുശോചനം രേഖപ്പെടുത്തി പുലിവാല്‍ പിടിച്ചിരിക്കുകയാണ് നടി മംമ്ത മോഹൻദാസ് 
നാടകകൃത്തും കവിയും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചതിനെ തുടർന്ന് നടി മംമ്ത ട്വിറ്ററില്‍ ആദരാഞ്ജലികൾ അറിയിച്ച് ട്വീറ്റ് ചെയ്തത്.

എന്നാൽ നടിയുടെ അനുസ്മരണത്തിൽ പേരു മാറി കാവാലം ശ്രീകുമാർ ആയി. കാവാലം നാരായണപ്പണിക്കരുടെ മകനാണ് കാവാലം ശ്രീകുമാർ. അബദ്ധംപ്പറ്റിയെന്ന് മനസ്സിലാക്കിയ നടി ഉടൻ തന്നെ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.