'ഏതൊരു രാജ്യത്തിനും ഒരു ഹീറോ ഉണ്ടാവും. ഏതൊരു ഇതിഹാസത്തിന് പിന്നിലും അതിന്റേതായ പാരമ്പര്യം ഉണ്ടാവും. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അടയാളം. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പോരാളി. ഝാന്‍സിയുടെ റാണി- മണികര്‍ണിക' 

കങ്കണ റണൗത്ത്, ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് ആയി എത്തുന്ന മണികര്‍ണികയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. അമിതാബ് ബച്ചന്‍റെ ശബ്ദത്തോടെയാണ് ടീസര്‍ എത്തിയിരിക്കുന്നത്. കങ്കണയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാവാന്‍ സാധ്യതയുള്ള റാണി ലക്ഷ്മി ഭായിയെ അധികരിച്ചുള്ള ചിത്രം അടുത്ത വര്‍ഷം ജനുവരി 25ന് തീയേറ്ററുകളിലെത്തും.

'ഏതൊരു രാജ്യത്തിനും ഒരു ഹീറോ ഉണ്ടാവും. ഏതൊരു ഇതിഹാസത്തിന് പിന്നിലും അതിന്റേതായ പാരമ്പര്യം ഉണ്ടാവും. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അടയാളം. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പോരാളി. ഝാന്‍സിയുടെ റാണി- മണികര്‍ണിക' എന്നാണ് ടീസറില്‍ അമിതാബ് പറയുന്നത്.

ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം കമാല്‍ ജെയിന്‍, നിഷാന്ത് പിട്ടി എന്നിവര്‍ ചേര്‍ന്നാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരേ 1857ല്‍ റാണി ലക്ഷ്മി ഭായി നയിച്ച യുദ്ധമാണ് ചിത്രത്തിന് ആധാരം. അങ്കിത ലോഖന്‍ഡെ, ജിഷു സെന്‍ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയി എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.