ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് നായികയായിട്ടുള്ള മഞ്ജിമയുടെ അരങ്ങേറ്റം. സിനിമയില്‍ വൈകാരികയായിട്ടുള്ള ഒരു രംഗത്തെ മഞ്ജിമയുടെ പ്രകടനം ഏറെ ട്രോള്‍ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴും അതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ മഞ്ജിമയ്‍ക്ക് നേരിടേണ്ടി വരാറാണ്ട്. അതിനോട് രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജിമ.

പുതിയ സിനിമയുടെ റിലീസുണ്ടാകുമ്പോള്‍ ആള്‍ക്കാര്‍ വിളിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ ഇപ്പോഴും ചിലര്‍ക്ക് അറിയേണ്ടത് അഭിനയത്തിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുന്നുണ്ടോ എന്നാണ്. എന്തൊരു വിവേകശൂന്യമായ ചോദ്യമാണിത്. ഏറെ അലോസരപ്പെടുത്തുന്നതും. 'എനിക്ക് ഹരീനെ കാണണം' എന്ന ചോദ്യത്തില്‍ നിന്ന് ഇവര്‍ എന്നാണ് മുന്നോട്ടുപോവുക. എന്റെ ജോലിയെ അഭിനന്ദിക്കുകയും പിന്തുണ നല്‍കുകയും ചെയ്‍ത എല്ലാവര്‍ക്കും നന്ദി- മഞ്ജിമ മോഹന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.