കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കേസില്‍ നടി മഞ്ജു വാര്യര്‍ സാക്ഷിയാകും. ഗൂഡാലോചന സംബന്ധിച്ച രണ്ടാമത്തെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തും, മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയതായി അന്വേഷണ സംഘം, ക്വട്ടേഷന് കാരണം നടിയോടുള്ള വ്യക്തിവിരോധം, മഞ്ജുവുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയെന്ന വിരോധത്തിലാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് കണ്ടെത്തല്‍, പൊലീസ് കൂടുതല്‍ താരങ്ങളുടെ മൊഴിയെടുക്കുന്നു, നടിയും ദിലീപുമായുണ്ടായ തര്‍ക്കത്തിന് ദൃക്‌സാക്ഷികളായവരുടെ മൊഴിയാണെടുക്കുന്നത്. കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് മഞ്ജുവിന് വിവരം നല്‍കിയതിനാലാണ് ആക്രമണത്തിന് ഇരയായ നടിയോട് ദിലീപിന് വൈരാഗ്യമുണ്ടാകുന്നതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഈ സംഭവങ്ങള്‍ ഉള്‍പ്പടെ കോടതിയില്‍ സ്ഥാപിക്കാന്‍ മഞ്ജു വാര്യര്‍ സാക്ഷിയാകുന്നതിലൂടെ സാധിക്കുമെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. കേസില്‍ രണ്ടാം സാക്ഷിയായാകും മഞ്ജു വാര്യര്‍ വരുക.