കൊച്ചി: നടിയെ ആക്രമിച്ച സംഭവം ആസുത്രിതമാണെന്ന് ആവർത്തിച്ച് മഞ്ജു വാര്യർ വീണ്ടും രംഗത്ത്. മുഖ്യപ്രതിയെ പിടികൂടിയ പോലീസിനെ താൻ അഭിനന്ദിക്കുകയാണ്. സംഭവം ആസുത്രിതമാണെന്ന് താൻ പറയും മുൻപേ മാധ്യമങ്ങളും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും പറഞ്ഞതാണ്. എല്ലാവരെ പോലെ താനും അങ്ങനെ തന്നെ വിശ്വസിക്കുന്നുവെന്നും പ്രതി പിടിയിലായതിൽ സന്തോഷമുണ്ടെന്നും മഞ്ജു വാര്യർ ഒരു ചാനലില്‍ പ്രതികരിച്ചു.