Asianet News MalayalamAsianet News Malayalam

ഫിദലിനെ അനുസ്മരിച്ച് മഞ്ജു വാര്യര്‍

Manju Warrier
Author
Kochi, First Published Nov 27, 2016, 9:47 AM IST

ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്ട്രോയെ അനുസ്മരിച്ച് നടി മഞ്ജുവാര്യര്‍. ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിദൽ കാസ്ട്രോ. ശരിയെന്ന് താൻ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തിൽ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ 'മനുഷ്യർ' എപ്പോഴും ഇപ്പുറത്തുതന്നെയായിരുന്നു; ഫിദലിനൊപ്പം എന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്


ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിദൽ കാസ്ട്രോ. ശരിയെന്ന് താൻ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തിൽ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ 'മനുഷ്യർ' എപ്പോഴും ഇപ്പുറത്തുതന്നെയായിരുന്നു; ഫിദലിനൊപ്പം...ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉൾക്കരുത്തും കൊണ്ടാണ്. 'മൈ ലൈഫ്'എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ, തോൽക്കാൻ തയ്യാറാകാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല. തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓർമിക്കുക..
വിട,പ്രിയ ഫിദൽ..

Follow Us:
Download App:
  • android
  • ios