മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി തീയേറ്ററിലെത്തി. തീയേറ്റുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രണവ് മോഹന്‍ലാലിന് നടി മഞ്ജു വാര്യര്‍ ആശംസകള്‍ നേര്‍ന്നു. ഫേസ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ ആശംസകള്‍ നേര്‍ന്നത്.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട അപ്പു, ആശംസകള്‍, അഭിനന്ദനങ്ങള്‍! അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ!

ജീത്തു ജോസഫ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.