കൊച്ചി: വിസ്മയം തീര്‍ത്ത മഞ്ജു വാര്യരുടെ നൃത്തചുവടുകളോടെ കൊച്ചിയിലെ ഓണാഘോഷ പരിപാടികള്‍ക്ക് പരിസമാപ്തിയായി.ആറ് ദിവസം നീണ്ട കലാസന്ധ്യക്കാണ് തിരശീല വീണത്. ഞരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീതവും കൊച്ചിക്കാരുടെ മനസ് കവര്‍ന്നു.

ഹരിഗോവിന്ദന്റെ ഇടയ്ക്കയില്‍ തുടങ്ങിയ കലാസന്ധ്യയില്‍ ഇടയ്ക്ക് മിഴാവിന്റെ സംഗീതവും വന്നു പോയി. തുടര്‍ന്ന് സോപാനസംഗീതത്തിന്റെ ശീലുകളില്‍ നിന്ന് ആസ്വാദകര്‍ ചെന്നെത്തിയത് നടനവിസ്മയത്തിന്റെ ലോകത്തേക്ക്.

ഗണപതി സ്‌തോത്രത്തില്‍ തുടങ്ങി രാധയും കൃഷ്ണനും ഒക്കെയായി പ്രിയ നര്‍ത്തകിയുടെ നടന പകര്‍ച്ച, ആനന്ദനടനത്തിന്റെ ചടുലമായ ചുവടുകളും വേദിയിലെത്തി. ആസ്വാദകരുടെ മനം കവരുന്നതായിരുന്നു. ജില്ലാ ഭരണകൂടവും ഡിറ്റിപിസിയും ചേര്‍ന്ന് സംഘടിപ്പിച്ച ലാവണ്യം കലാസന്ധ്യയുടെ സമാപന ദിനവും.നഗരത്തിന് പുറത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളും കലാസന്ധ്യക്ക് വേദിയായിരുന്നു.