കാനഡയില്‍ നാഫ അവാര്‍ഡില്‍ പങ്കെടുക്കാന്‍

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സിനിമയിലെ വനിതാസംഘടനയായ ഡബ്ല്യുസിസിയും 100 സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മയുമൊക്കെ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്ന ചോദ്യം മഞ്ജു വാര്യര്‍ എവിടെയെന്നായിരുന്നു. ഡബ്ല്യുസിസി ഉയര്‍ത്തിയ എതിര്‍പ്പില്‍ മഞ്ജുവിന് അഭിപ്രായവ്യത്യാസമുണ്ടെന്നും അവര്‍ സംഘടനയില്‍ നിന്ന് രാജി വച്ചെന്നുമൊക്കെ പിന്നാലെ വാര്‍ത്തകള്‍ പരന്നു. എന്നാല്‍ അതൊക്കെ ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് ഡബ്ല്യുസിസി നേതാക്കള്‍ പ്രതികരിച്ചു. അമ്മയുടെ നിലപാട് ഉയര്‍ത്തിയ വിവാദങ്ങള്‍ തുടരുമ്പോള്‍ മഞ്ജു ഇവിടെയില്ല. കാനഡയിലാണ് അവര്‍. നാഫ അവാര്‍ഡില്‍ പങ്കെടുക്കാന്‍ ദുല്‍ഖര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം കാനഡയിലെത്തിയതാണ് മഞ്ജു. മറ്റ് താരങ്ങള്‍ക്കൊപ്പമുള്ള മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ നവ്യ നായര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.