Asianet News MalayalamAsianet News Malayalam

വെട്രിമാരന്റെ സിനിമയിലൂടെ മഞ്ജു വാര്യര്‍ തമിഴിലേക്ക്, നായകൻ ധനുഷ്

തമിഴകത്ത് പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ കാത്തിരിക്കുന്നതാണ്  വെട്രിമാരൻ- ധനുഷ് കൂട്ടുകെട്ട്. വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ വട ചെന്നൈ അത്രയേറെയൊണ് സ്വീകാര്യത പിടിച്ചുപറ്റിയത്. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയും കയ്യടിയോടെയാണ് സ്വീകരിച്ചത്. അസുരൻ എന്ന ചിത്രമാണ് ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയാകുന്നതെന്നാണ് പുതിയ വാര്‍ത്ത. മഞ്ജു വാര്യര്‍ ആദ്യമായി ആണ് ഒരു തമിഴ് സിനിമയില്‍ നായികയാകുന്നത്.

 

Manju Warrier
Author
Chennai, First Published Jan 22, 2019, 2:43 PM IST

തമിഴകത്ത് പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ കാത്തിരിക്കുന്നതാണ്  വെട്രിമാരൻ- ധനുഷ് കൂട്ടുകെട്ട്. വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ വട ചെന്നൈ അത്രയേറെയൊണ് സ്വീകാര്യത പിടിച്ചുപറ്റിയത്. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയും കയ്യടിയോടെയാണ് സ്വീകരിച്ചത്. അസുരൻ എന്ന ചിത്രമാണ് ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയാകുന്നതെന്നാണ് പുതിയ വാര്‍ത്ത. മഞ്ജു വാര്യര്‍ ആദ്യമായി ആണ് ഒരു തമിഴ് സിനിമയില്‍ നായികയാകുന്നത്.

മഞ്ജു വാര്യര്‍ നായികയാകുന്ന കാര്യം ധനുഷ് തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. മഞ്ജു വാര്യരാണ് നായികയെന്നും അവരുടെ ഒപ്പം അഭിനയിക്കാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നും ധനുഷ് പറയുന്നു. മഞ്ജു വാര്യര്‍ ധനുഷിന് നന്ദി പറഞ്ഞും രംഗത്ത് എത്തി. എന്റെ ആദ്യ തമിഴ് ചിത്രം. ഇതില്‍പരം എന്ത് ആഗ്രഹിക്കാൻ. ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആകാംക്ഷയിലാണ്- മഞ്ജു വാര്യര്‍ പറയുന്നു.

തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്.  ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. പൊള്ളാതവനാണ് ഇരുവരും ഒന്നിച്ച മറ്റൊരു ചിത്രം.

Follow Us:
Download App:
  • android
  • ios