മലയാള സിനിമയില്‍ തരംഗം സൃഷിടിച്ചുകൊണ്ട് മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് തിയേറ്ററുകളില്‍ മുന്നേറുകയാണ്. ക്യാംപസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പുറത്തിറക്കി. കേരളത്തിലെ പ്രമുഖ കോളേജുകളെ ചിത്രീകരിച്ചുകൊണ്ടുള്ള ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ദീപക് ദേവിന്റെ സംഗീതത്തില്‍ ജാസി ഗിഫ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്നത്. എഡ്വാര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളേജ് അധ്യാപകന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉദയ്കൃഷ്ണയാണ് തിരക്കഥയൊരുക്കിയത്.
