പ്രഭുദേവ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രമാണ് മെര്‍കുറി

ഇരൈവി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം മെര്‍കുറിയുടെ ടീസര്‍ പുറത്തിറങ്ങി. ഏറെ നിഗൂഡതകളൊളിപ്പിച്ചാണ് സംവിധായകന്‍ ടീസര്‍ ഒരുക്കിയിരിക്കുന്നത്. പ്രഭുദേവയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ വില്ലനായാണ് പ്രഭുദേവ എത്തുന്നത്. സംഭാഷണങ്ങള്‍ ഒഴിവാക്കി, തീര്‍ത്തും നിശബ്ദതകൊണ്ട് സംവദിക്കുന്ന ചിത്രത്തില്‍ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും കാര്‍ത്തിക തന്നെയാണ്. 

സന്തോഷ് നാരായണന്‍ ആണ് സംഗീതം. എസ് തിരുനാവുക്കരശു ആണ് ഛായാഗ്രഹണം. പ്രഭുദേവയ്ക്ക് പുറമെ സനന്ത് ഇന്ദുജ, ദീപക് പരമേഷ്, ശശാങ്ക് പുരുഷോത്തമന്‍ എന്നിവരും ചിത്രത്തിലണി നിരക്കുന്നു. ജിഗര്‍ദണ്ട, പിസ്സ എന്നിവയാണ് കാര്‍ത്തി ഒരുക്കിയ മറ്റ് ചിത്രങ്ങള്‍.