മിയ ഇനി തമിഴ് സിനിമയിലും. വസന്തമണി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മിയ അഭിനയിക്കുന്നത്. കൊച്ചിക്കാരി പെണ്‍കുട്ടിയായിട്ടാണ് മിയ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ജനനി എന്നാണ് മിയയുടെ കഥാപാത്രത്തിന്റെ പേര്. പരമ്പരാഗത മലയാളി കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ജനനി. ചെന്നൈയില്‍ ജോലിക്കാണ് ജനനി എത്തുന്നത്. തമിഴ് അധികമൊന്നും കഥാപാത്രമാണ് ജനനി. ശശികുമാര്‍ ആണ് ചിത്രത്തിലെ നായകന്‍. ജനനിയുടെ കാമുകനായിട്ടാണ് ശശികുമാര്‍ അഭിനിയിക്കുന്നത്. വെട്രിവേല്‍ എന്ന് പേരിട്ട സിനിമ ഉടന്‍ പ്രദര്‍ശനത്തിനെത്തും. റം, യെമന്‍ എന്നിവയാണ് മിയയുടെ മറ്റ് തമിഴ് ചിത്രങ്ങള്‍.