സ്വന്തം അനിയത്തിയുടെ കല്യാണം പോലും തന്നെ വിളിക്കാൻ ബന്ധുക്കളിൽ ചിലർ സമ്മതിച്ചില്ലെന്നും ദിയ പറയുന്നു.

പ്രേക്ഷകർക്ക് സുപരിചിതയായ ആക്റ്റിവിസ്റ്റും മോഡലുമാണ് ദിയ സന. ബിഗ് ബോസിലൂടെയാണ് ദിയ കൂടുതൽ പ്രശസ്‍തയായത്. ജനങ്ങൾക്കിടയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്റേതായ നിലപാടുകള്‍ മുന്നോട്ടുവെക്കാറുള്ള ആൾ കൂടിയാണ് ദിയ. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചു തുറന്നു പറഞ്ഞുകൊണ്ടുള്ള ദിയയുടെ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. സ്വന്തം കുടുംബത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചാണ് അഭിമുഖത്തിൽ ദിയ സംസാരിക്കുന്നത്.

''ഞാനൊക്കെ കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ടിട്ട് 14 വർഷത്തോളമായി. കൊഞ്ചിച്ച്, ലാളിച്ച്, ഭയങ്കര സ്നേഹമൊക്കെ ലഭിച്ച് വളർന്ന കുട്ടിയാണ് ഞാൻ. എന്നിട്ടും എനിക്ക് എന്റെ വീടിനുള്ളിൽ നിന്ന് ബാപ്പയ്ക്ക് സമമായ ഒരാളിൽ നിന്ന് അബ്യൂസ് നേരിട്ടിരുന്നു. ഉമ്മായുടെ കുടുംബക്കാരാണ്. വീട്ടുകാരോട് പറഞ്ഞപ്പോഴും മക്കളേ, അങ്ങനെ പറയരുത് തോന്നലായിരിക്കും എന്നായിരുന്നു പ്രതികരണം. അവർക്കും മക്കളുണ്ട്. ഇതൊക്കെ എന്നെ ബാധിച്ചു. പ്രത്യേകിച്ചും അവരുടെ വീട്ടിൽ നിന്നുള്ള ഇടപെടൽ. എന്റെ വിവാഹം കഴിഞ്ഞ് മകൻ ആയതിനു ശേഷം വളരെ കുറച്ചേ ഞാൻ എന്റെ വീട്ടിൽ നിന്നിട്ടുള്ളൂ. സാമൂഹ്യപ്രവർത്തനവുമായി ബന്ധപ്പെട്ട് വീട് വീട്ടിറങ്ങുമ്പോൾ എന്നെ മോശപ്പെട്ടവളായി ചിത്രീകരിച്ചുകൊണ്ട് എന്റെ ഉമ്മാടെ രണ്ട് അനിയത്തിമാരും അനിയന്മാരും എന്നോട് സഹകരിക്കാതെയായി.

സ്വന്തം അനിയത്തിയുടെ കല്യാണം പോലും തന്നെ വിളിക്കാൻ ബന്ധുക്കളിൽ ചിലർ സമ്മതിച്ചില്ലെന്നും ദിയ പറയുന്നു. എന്റെ മൂത്ത മാമ പറഞ്ഞത്രേ കുടുംബക്കാർ ഈ കല്യാണത്തിന് സഹകരിക്കണമെങ്കിൽ ഞാൻ കല്യാണത്തിൽ ഉണ്ടാകാൻ പാടില്ല എന്ന്. ഞാൻ ആരെയോ കൊന്ന പോലെയോ എന്തോ മഹാ അപരാധം ചെയ്തതു പോലെയോ ആണ് ഉമ്മായുടെ വീട്ടുകാരുടെ പെരുമാറ്റം. ഉമ്മായ്ക്ക് അഭിപ്രായം പറയുന്നതിനൊക്കെ ഒരു പരിധിയുണ്ട്'', ദിയ സന അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക