റിയാലിറ്റി ഷോകളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധേയയായ അന്ന പ്രസാദ് ഇപ്പോൾ ഗായിക എന്ന നിലയിലും ശ്രദ്ധ നേടുന്നു. 'സയ്യാറ' എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനം ആലപിച്ചാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അന്ന പ്രസാദ്. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. അന്ന പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇതിനിടെ ചില സിനിമകളിലും താരം വേഷമിട്ടു. അൽത്താഫ് സലിമിന്റെ ‘ഇന്നസെന്റ്’ ആണ് ഏറ്റവും ഒടുവിൽ അന്നയുടേതായി പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ ഗായിക എന്ന രീതിയിലും ശ്രദ്ധിക്കപ്പെടുകയാണ് അന്ന. ‘സയ്യാറ’ എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ്ങു പാടിയാണ് അന്ന ശ്രദ്ധ നേടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''ഞാൻ എന്റെ സ്റ്റോറിയിൽ സയ്യാരയുടെ ഒരു ചെറിയ ഭാഗം പങ്കുവെച്ചിരുന്നു, അതിലെ ബാക്കി ഗാനം ആലപിക്കാൻ നിങ്ങളിൽ പലരും ആവശ്യപ്പെട്ടു. അതുകൊണ്ട്, ഇതാ... നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. പാട്ട് പെർഫെക്ട് അല്ല. തെറ്റുകൾ ക്ഷമിക്കണം'', എന്ന അടിക്കുറിപ്പോടെയാണ് അന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ മികച്ച പ്രതികരണങ്ങളാണ് അന്നയുടെ പാട്ടുവീഡിയോയ്ക്കു താഴെ ലഭിക്കുന്നത്. ‘ഇതു പെർഫെക്ടാണ്’ എന്നാണ് നടിയും ഗായികയുമായ അനാർക്കലി മരക്കാർ കമന്റ് ചെയ്തിരിക്കുന്നത്. അന്ന ഇത്ര നന്നായി പാടുമെന്ന് അറിഞ്ഞില്ല, ആരും പറഞ്ഞില്ല, അല്ലേലും ഈ ഡാൻസുകാരൊക്കെ വലിയ പാട്ടുകാരാ എന്നും കമന്റുകളുണ്ട്.

മുൻപ് 'സിറൈ' എന്ന തമിഴ് ചിത്രത്തിലെ ഗാനമാണ് ‘നീലോത്തി’ എന്ന ഗാനം പാടിയും അന്ന ശ്രദ്ധ നേടിയിരുന്നു. ''കുറച്ചു നാളായി. വീണ്ടും എന്റെ ശബ്ദത്തെ കണ്ടെത്താൻ ശ്രമിക്കുകയാണ്. ദയവായി തെറ്റുകുറ്റങ്ങൾ അവഗണിക്കുക. ഇതൊരു പെർഫെക്റ്റ് വിഡിയോ അല്ലായിരിക്കാം, പക്ഷേ അടുത്തിടെ ഞാൻ കേട്ടതിൽ എനിക്ക് ഒരുപാട് ഇഷ്ടമായ ഗാനങ്ങളിൽ ഒന്നാണിത്. ഇത് ഞാനെന്റെ ഹൃദയത്തിൽ നിന്നാണ് ആലപിക്കുന്നത്. നിങ്ങൾക്കെല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു '', എന്നു പറഞ്ഞുകൊണ്ടാണ് അന്ന വീഡിയോ പങ്കുവെച്ചത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming