ബിഗ് ബോസ് മത്സരാർത്ഥികളായ ആദില, നൂറ എന്നീ ലെസ്ബിയൻ പങ്കാളികളെ പിന്തുണച്ചതിന് തനിക്ക് വധഭീഷണി നേരിട്ടതായി ആക്ടിവിസ്റ്റ് ദിയ സന വെളിപ്പെടുത്തി. തെളിവുകൾ കൈവശമുണ്ടെന്നും, ഇരുവരും പുറത്തിറങ്ങിയ ശേഷം നിയമനടപടികൾ ആലോചിക്കുമെന്നും ദിയ വ്യക്തമാക്കി.

പ്രേക്ഷകർക്ക് സുപരിചിതയായ ആക്റ്റിവിസ്റ്റും മോഡലുമാണ് ദിയ സന. ബിഗ് ബോസിലൂടെയാണ് ദിയ കൂടുതൽ പ്രശസ്‍തയായതും ജനങ്ങൾക്കിടയിലേക്ക് എത്തുന്നതും. സോഷ്യൽ മീഡിയയിലൂടെ തന്റേതായ നിലപാടുകള്‍ മുന്നോട്ടുവെക്കാറുള്ള ആൾ കൂടിയാണ് ദിയ. ബിഗ്ബോസ് മലയാളം സീസൺ 7 ലെ മൽസരാർത്ഥികളും ലെസ്ബിയൻ പങ്കാളികളുമായ ആദിലയെയും നൂറയെയും പിന്തുണക്കുന്നതിന്റെ പേരിൽ തനിക്ക് വധഭീഷണി വരെ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ദിയ സന.

''പല കു‌ടുംബത്തിലും പോയി അവരുടെ മക്കളു‌ടെ സെക്ഷ്വാലിറ്റിയെ പറഞ്ഞ് മനസിലാക്കി കുടുംബത്തെ തിരുത്താൻ ഞങ്ങൾ ശ്രമിച്ചി‌ട്ടുണ്ട്. മ‌ടലൊക്കെ എടുത്ത് ഞങ്ങൾക്ക് അടി കിട്ടിയി‌ട്ടുണ്ട്. ആദിലയുടെയും നൂറയുടെയും വീട് വരെ എത്താൻ പറ്റിയില്ല. പക്ഷേ, പലയിടങ്ങളിൽ നിന്നും വധശ്രമം വരെ ഉണ്ടായിട്ടുണ്ട്. ഫോൺ കോൾ വഴി ഭീഷണി വന്നു. അവരെ സപ്പോർട്ട് ചെയ്യുന്നതിന് എന്നെ കൊന്ന് കളയുമെന്ന ഭീഷണിയും ഉണ്ടായി. ഈ സീസൺ തുടങ്ങിയത് മുതൽ ഞാൻ രണ്ട് പേരുടെയും കു‌ടുംബത്തെ വിളിക്കാൻ കഷ്ടപ്പെട്ടു. ഞാനായി‌ട്ട് വിളിച്ചു. മറ്റ് ആളുകളെക്കൊണ്ട് വിളിപ്പിച്ചു. ചാനലിന്റെ സെെ‍ഡിൽ നിന്ന് വിളിപ്പിച്ചു. രണ്ട് പേരുടെ കുടുംബവും ഒരു തരത്തിലും സഹകരിക്കുന്നില്ല.

'കേസ് കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും'

ഞാൻ കൂടുതൽ വിഷയങ്ങളിലേക്ക് പോകാത്തത് ആദിലയും നൂറയും പുറത്തേക്ക് വരട്ടെ, അവർ വന്ന് അവരുടെ ജീവിതത്തെക്കുറിച്ച് പറയ‌ട്ടെ എന്ന് കരുതിയാണ്. കുറച്ച് കോൾ റെക്കോർഡുകൾ എടുത്ത് വെച്ചി‌ട്ടുണ്ട്. അവർ വന്ന ശേഷം കേസ് കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും.

മക്കളെ ഉപേക്ഷിക്കരുതെന്ന് അഭിമുഖങ്ങളിൽ അവരുടെ മാതാപിതാക്കളോടായി പറഞ്ഞിരുന്നു. ജീവിതത്തിലെ സ്വത്താണ് അവർ. ഈ കുട്ടികൾ കൂടെയുണ്ടെങ്കിൽ നമുക്ക് എവിടെ വേണമെങ്കിലും എത്താൻ പറ്റും. അത്രയും കഴിവുള്ള കുട്ടികളാണ്. നമ്മൾ ഇരുന്ന് കൊടുത്താൽ മതി. അവർ സമ്പാദിച്ച് കാെണ്ട് തരും. സമ്പാദിക്കുന്നത് മാത്രമല്ല, അവരുടെ ക്വാളിറ്റിയും ജെനുവിനിറ്റിയും മനസിലാക്കണം'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ദിയ സന പറഞ്ഞു.

YouTube video player