ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

കഴിഞ്ഞ ദിവസം ആദി സൂരജിനെക്കൊണ്ട് തന്റെ ഷൂ ലെയ്സ് കെട്ടിച്ചതും , അപ്പോൾ വന്ന ദേഷ്യത്തിൽ സൂരജ് ആദിയെ ചീത്ത വിളിച്ചതും നമ്മൾ കണ്ടതാണ്. എന്നാൽ സംഭവം വളച്ചൊടിച്ച് സൂരജിനെതിരെ പരാതി കൊടുത്തിരിക്കുകയാണ് രചന. ആദി നല്ല പയ്യനാണെന്നും അവൻ തെറ്റ് ചെയ്യില്ലെന്നും തെറ്റ് ചെയ്ത സൂരജിനെ ടി സി കൊടുത്ത് പറഞ്ഞുവിടണമെന്നും രചന പ്രിൻസിപ്പലിനോട് പറഞ്ഞിരിക്കുകയാണ്. ഈ വിഷയവുമായി സംസാരിച്ച് ഒത്തുതീർപ്പ് ആക്കാൻ സൂരജിന്റെയും ആദിയുടെയും രക്ഷിതാക്കളെ വിളിച്ചിരിക്കുകയാണ് പ്രിൻസിപ്പൽ. 
ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

 സൂരജിന്റെ രക്ഷിതാവായി അഷിതയും കൂടെ ഇഷിതയും എത്തിയിട്ടുണ്ട്. ആദിയുടെ കൂടെ രചനയും മഹേഷും എത്തിയിട്ടുണ്ട്. പ്രിൻസിപ്പൽ ആദ്യം ആദിയോട് നടന്നത് എന്താണ് ചോദിച്ചു. ഒരു കാരണവുമില്ലാതെ സൂരജ് തന്നെ ചീത്തവിളിക്കുകയായിരുന്നു എന്നും തന്റെ അമ്മയെ ഉൾപ്പെടെ ചീത്ത വിളിച്ചു എന്നും ആദി പ്രിൻസിപ്പലിനോട് പറഞ്ഞു. സൂരജ് വെറുതെ ഒന്നും പറയില്ലെന്നും അവനോട്‌ കൂടി നടന്നത് എന്താണെന്ന് ചോദിക്കണം എന്നും ഇഷിത പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു. എന്നാൽ രചനയും ആദിയും സൂരജിന്റെ ഭാഗം കേൾക്കേണ്ടെന്നാണ് പ്രിൻസിപ്പലിനോട് പറഞ്ഞത്. ചെറുതായി ഒരു നാടകം കളിച്ചില്ലെങ്കിൽ പ്രിൻസിപ്പൽ സൂരജിന്റെ ഭാഗം കേൾക്കാൻ നിക്കില്ലെന്ന് മനസ്സിലാക്കിയ മഹേഷ് ആദിയെ ന്യായീകരിക്കുന്ന പോലെ സംസാരിക്കുകയും എന്റെ മകൻ തെറ്റ് ചെയ്യില്ല, അതുകൊണ്ട് സൂരജിന്റെ ഭാഗം കേട്ടോളൂ എന്നും പറഞ്ഞു. അപ്പോൾ തന്നെ ആദി നന്നായി വിയർക്കുന്നുണ്ടായിരുന്നു. എന്താ കാര്യം സൂരജ് സത്യം പറഞ്ഞാൽ തീർന്നില്ലേ... 

YouTube video player

ആദി പേടിച്ച പോലെ തന്നെ സംഭവിച്ചു. സൂരജ് സംഭവിച്ച കാര്യങ്ങൾ പറഞ്ഞു. ഒപ്പം ചിപ്പിയും സാക്ഷി പറഞ്ഞു. അവിടെ നടന്നത് റാഗിംഗ് ആണെന്നും ആദിയേട്ടനാണ് തെറ്റ് ചെയ്തതെന്നും ചിപ്പി എല്ലാവർക്ക് മുന്നിലും വെച്ച് പറഞ്ഞു. എന്നാൽ ആദി ആദ്യം അത് നിഷേധിച്ചു. ചിപ്പി കള്ളം പറയുകയാണെന്ന് പറഞ്ഞ ആദിയോട് എങ്കിൽ അവിടെ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും വിളിക്കാമെന്ന് മഹേഷ്‌ പറഞ്ഞു. അത് കേട്ടപ്പോൾ ആദി ആകെ പേടിച്ചു. ഒടുവിൽ ആദി കുറ്റസമ്മതം നടത്തി. താൻ ചെയ്തത് തെറ്റാണെന്ന് ആദി സമ്മതിച്ചു. അമ്മ പറഞ്ഞതുകൊണ്ടാണ് പരാതി നൽകിയതെന്നും അവൻ പറഞ്ഞു. 

ആദി കുറ്റസമ്മതം നടത്തിയ ഉടൻ തന്നെ താൻ ഉപയോഗിച്ച മോശം വാക്കുകൾക്ക് സൂരജ് സോറി പറഞ്ഞു. ആദിയോട് സൂരജിനോടും, അഷിതയോടും, ശേഷം ഇഷിതയോടും മാപ്പ് പറയാൻ മഹേഷ്‌ പറഞ്ഞു. ഡാഡി പറഞ്ഞ പ്രകാരം അവൻ സൂരജിനോടും അഷിതയോടും സോറി പറഞ്ഞു. എന്നാൽ തന്നോട് മാപ്പ് പറയേണ്ടെന്നും അമ്മ മോനോട് ക്ഷമിച്ചെന്നുമാണ് ഇഷിത പറഞ്ഞത്. ഞാൻ നിന്റെ അമ്മയാണെന്നും അത് നിനക്ക് ഒരിക്കൽ മനസ്സിലാവുമെന്നും ഇഷിത പറയുന്നു. അങ്ങനെ കോംപ്രമൈസിന് ശേഷം പ്രിൻസിപ്പൽ റൂമിൽ നിന്ന് പുറത്തിറങ്ങിയ രചന എല്ലാ ദേഷ്യവും കൂടി മഹേഷിനോട് തീർക്കാൻ വരികയും മഹേഷിന് നേരെ തല്ലാൻ കയ്യോങ്ങുകയും ചെയ്തു. എന്റെ ഭർത്താവിന്റെ നേരെ നിന്റെ കൈ പൊന്തുമോ എന്ന് ചോദിച്ച് രചനയെ തടയുന്ന ഇഷിതയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.