ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

അനന്തപുരിയിൽ നിന്ന് യാത്ര പറഞ്ഞ് മടങ്ങുകയാണ് നന്ദു. എല്ലാവരും ചേർന്ന് നന്ദുവിനെ യാത്രയാക്കിയെങ്കിലും അനിക്ക് അവൾ തിരികെ പോയതിൽ വിഷമമുണ്ട്. ട്രെയിനിങ്ങിന് പോകും മുൻപ് ഒരിക്കൽ കൂടി അവന് നന്ദുവിനെ കാണണം എന്നുണ്ട്.ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.

നന്ദു വീട്ടിലെത്തിയതും അനി അവളെ ഫോൺ ചെയ്യുകയാണ്. ഇന്ന് രാത്രി തന്നെ അവളെ കാണണം എന്നും കൂട്ടുകാരും കൂടെയുണ്ടാവുമെന്നും അനി അവളോട് പറയുന്നു. തനിയ്ക്ക് വരാൻ ബുദ്ധിമുട്ടാണെന്ന് നന്ദു പറഞ്ഞെങ്കിലും അനി വിട്ട് കൊടുക്കാൻ തയ്യാറായില്ല. അങ്ങനെയെങ്കിൽ ഞാൻ വീട്ടിലേയ്ക്ക് വരുമെന്നാണ് അനി. അത് വേണ്ടെന്നും താൻ പരമാവധി ശ്രമിക്കണമെന്നും പറഞ്ഞ് നന്ദു ഫോൺ വെച്ചു. 

YouTube video player

അതേസമയം വീട്ടിൽ വന്നപ്പോഴുള്ള നന്ദുവിന്റേയും അനിയുടെയും പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദേവയാനിയും നയനയും. അവരുടെ കണ്ണുകൾ പരസ്പരം ഉടക്കിയിരുന്നത് അമ്മായിയമ്മയും മരുമകളും ശ്രദ്ധിച്ചിരുന്നു. അനാമികയുടെ കയ്യിലിരുപ്പ് കൊണ്ടാണ് അനി അവളിൽ നിന്നും അകലുന്നതെന്ന് നയന പറഞ്ഞെങ്കിലും അവർ രണ്ടുപേരും ഒരിക്കലും പിരിയാൻ പാടില്ലെന്ന് ദേവയാനി പറഞ്ഞു. ശേഷം വിഷു പ്രമാണിച്ച് കുറച്ച് ഷോപ്പിംഗ് നടത്താനും നന്ദുവിന് വേണ്ട സാധനങ്ങളെല്ലാവും വാങ്ങിക്കൊടുക്കാനും രണ്ടുപേരും തീരുമാനിച്ചു. നന്ദുവിനെ സത്യത്തിൽ ദേവയാനിയ്ക്ക് വലിയ ഇഷ്ട്ടമാണ്. എന്നാൽ അത് എല്ലാവരുടെയും മുന്നിൽ വെച്ച് പ്രകടിപ്പിക്കാനും കഴിയില്ലല്ലോ. ട്രെയിനിങ് കഴിഞ്ഞ് എസ്. ഐ വേഷത്തിലെത്തുന്ന നന്ദുവിനെ കാത്തിരിക്കുകയാണ് ദേവയാനി.

 അങ്ങനെ ആദർശിനോട് എന്തൊക്കെയോ കള്ളം പറഞ്ഞ് നയന അമ്മായിയമ്മക്കൊപ്പം വീട്ടിൽ നിന്ന് മുങ്ങി. അവർ നേരെ പോയത് നയനയുടെ വീട്ടിലേയ്ക്ക് ആയിരുന്നു. ട്രെയിനിങ്ങിന് പോകും മുൻപ് നന്ദുവിനെ കാണേണ്ടതുണ്ടെന്നും അവളോട് ചില കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടെന്നും ദേവയാനി കനകയോട് പറഞ്ഞു. എന്നാൽ അനി പറഞ്ഞ കാര്യത്തെപ്പറ്റി ഓർക്കുകയായിരുന്നു നന്ദു. അമ്മയോടും അച്ഛനോടും എന്ത് പറഞ്ഞ് മുങ്ങാമെന്ന ടെൻഷനിലാണ് അവൾ. അപ്പോഴാണ് ദേവയാനിയും കനകയും വീട്ടിലേയ്ക്ക് കയറി വന്നത്. കഥയിൽ ഇനി എന്തെല്ലാമാകും സംഭവിക്കുക? സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത എപ്പിസോഡിൽ കാണാം.