തനിക്കെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് രേണു സുധി. റീലുകളിൽ ഷോർട്സ് ധരിച്ചതിന് 'നിക്കർ വിധവ' എന്ന് വിളിച്ച യൂട്യൂബർമാർക്ക് മറുപടിയായി, തനിക്ക് ഇഷ്ടമുള്ളതും സൗകര്യപ്രദവുമായ വസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്ന് അവർ വ്യക്തമാക്കി.

മീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയ ആൾ ആരെന്ന് ചോദിച്ചാൽ ഒരുത്തരമേ ഉണ്ടാകു, രേണു സുധി. കൊല്ലം സുധിയുടെ മരണ ശേഷം അഭിനരം​ഗത്തേക്ക് തിരിഞ്ഞ രേണുവിന്റെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങളും ട്രോളുകളും വലിയ തോതിൽ വരുന്നുണ്ട്. എന്നാണ് ഇതൊന്നും തന്നെ രേണുവിനെ ഇപ്പോൾ ബാധിക്കാറില്ല. തന്നെ വിമർശിച്ച് വ്ലോ​ഗ് ചെയ്യുന്നവർക്കെതിരെ അടക്കം രേണു രം​ഗത്ത് എത്താറുണ്ട്. അത്തരത്തിൽ തന്നെ 'നിക്കർ വിധവ' എന്ന് വിളിച്ച യുട്യൂബർമാർക്ക് മറുപടി കൊടുത്തിരിക്കുകയാണ് രേണു സുധി.

താൻ രണ്ട് മൂന്ന് റീലുകളിൽ ഷോർട്സ് ആണ് ഇട്ടിരുന്നതെന്നും ഇതാണ് ഈ പേരിന് കാരണമെന്നും രേണു സുധി പറയുന്നു. തനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളിടുമെന്നും ഇനിയും ഷോർട്സ് ധരിച്ച് വീഡിയോകൾ ചെയ്യുമെന്നും രേണു പറയുന്നു. ഓൺലൈൻ മാധ്യമങ്ങളോട് ആയിരുന്നു രേണു സുധിയുടെ പ്രതികരണം.

"ഞാൻ ഷോർട്സ് ഇട്ട് ചില റീലുകൾ ചെയ്തിരുന്നു. രണ്ട് ആൽബങ്ങളുടെ സമയത്തും അതിട്ടു. പലദിവസങ്ങളിലും ഞാനത് ഇടാറുള്ളതാണ്. എനിക്ക് ഇഷ്ടമുള്ള, കൺഫെർട്ടബിളായിട്ടുള്ള ഡ്രെസുകൾ ഞാനിടും. അത് നിക്കർ വിധവ എന്ന് പറഞ്ഞ് കളിയാക്കിയ രണ്ട് മഹത് വ്യക്തികളുണ്ട്. അവരെനിക്ക് ചാർത്തി തന്ന പേരാണ് നിക്കർ വിധവ. പക്ഷേ ഞാനിതൊന്നും കേട്ട് തളരില്ല രാമൻകുട്ടി. ഞാൻ ഇനിയും നിക്കറിടും ഡാൻസും കളിക്കും. പല നിറത്തിലുള്ള നിക്കറിട്ട് ഡാൻസ് ചെയ്യും", എന്നാണ് രേണു സുധി പറഞ്ഞത്.

അടുത്തിടെ ബിഷപ്പ് നോബിൾ ഫിലിപ്പുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ രേണുവിന് നേരിടേണ്ടി വന്നിരുന്നു. തന്നെ അപകീർത്തിപ്പെടുത്തും വിധം രേണു സംസാരിച്ചുവെന്നും അതിനാൽ ദാനം നൽകിയ ഭൂമി റദ്ദാക്കുമെന്നും കാണിച്ച് വക്കീൽ നോട്ടീസ് ബിഷപ്പ് അയക്കുകയായിരുന്നു. എന്നാൽ തന്റെ പേരിൽ ആരും ഒന്നും തന്നിട്ടില്ലെന്നും സുധിയുടെ രണ്ട് മക്കൾക്കുമാണ് സ്ഥലം നൽകിയതെന്നുമാണ് രേണു സുധി പറഞ്ഞത്. ദാനം നൽകിയ ഭൂമി തിരികെ വാങ്ങുന്നെങ്കിൽ അയാളുടെ മനസ് എന്താണെന്ന് മനസിലാകുമല്ലോ എന്നും രേണു പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming