റഷ്യന്‍ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം പ്രതി കാര്‍ ഡ്രൈവര്‍
മോസ്കോ: മോസ്കോയില് പ്രമുഖ മോഡലിന് നേരെ പീഡന ശ്രമം. ഓള്ഗ ഷുക്കോവ എന്ന മോഡലിനെയാണ് മോസ്കോയില് നിന്നും പാര്ട്ടി കഴിഞ്ഞ് മടങ്ങവെ ടാക്സി കാര് ഡ്രൈവര് പീഡിപ്പിക്കാന് ശ്രമിച്ചത്. റഷ്യന് തലസ്ഥാനമായ തകാന്സ്കി ജില്ലയില് നടന്ന പാര്ട്ടിയില് നിന്നും വീട്ടിലേക്ക് മടങ്ങവെയാണ് ഗായികയും മോഡസുമായ ഓള്ഗ ആക്രമിക്കപ്പെട്ടത്.
കാറില് കയറി അല്പ്പ സമയം കഴിഞ്ഞപ്പോള് മുതല് ഡ്രൈവര് തന്നെ അപമാനിക്കാന് ശ്രമം തുടങ്ങിയെന്ന് ഓള്ഗ പറയുന്നു. ഇതോടെ വാഹനം നിര്ത്താന് ആവശ്യപ്പെട്ടു. എന്നാല് വാഹനം നിര്ത്തയ ഡ്രൈവര് തന്നെ കാറിലെ സീറ്റിലേക്ക് മറിച്ചിട്ട് കയറിപ്പിടിക്കാന് ശ്രമിച്ചു. അയാളെ തള്ളിമാറ്റി മര്ദ്ദിക്കേണ്ടി വന്നു- ഓള്ഗ പറയുന്നു. നിരവധി തവണ അയാളുടെ മുഖത്തടിച്ചപ്പോഴാണ് രക്ഷപ്പെടാനായത്. പൊലീസിനെ വിളിക്കാനായി ഫോണ് എടുത്തപ്പോള് അയാളത് തട്ടിയെറിഞ്ഞ് തന്നെ മര്ദ്ദിച്ചെന്ന് ഓള്ഗ പൊലീസിന് നല്കിയ പരാതിയില് പറയുന്നു.
വാഹനങ്ങള് വരുന്നത് കണ്ട് ഡ്രൈവര് കാറുമായി രക്ഷപ്പെട്ടു. മറ്റ് വാഹനങ്ങളില് വന്നൊരാളില് നിന്നും ഫോണ്വാങ്ങിയാണ് പൊലീസിനെ വിവരമറിയിച്ചതെന്ന് ഓള്ഗ പറഞ്ഞു. ആക്രമണത്തില് ഇവരുടെ മൂക്കിന് പരിക്കേറ്റു. മോഡലിന്റെ പരാതിയില് പൊലീസ് ടാക്സി ഡ്രൈവര്ക്കെതിരെ കേസെടുത്ത് ഇയാള്ക്കായി തെരച്ചില് തുടങ്ങിയിട്ടുണ്ട്.
