മതസൗഹാര്‍ദ്ദം പ്രമേയമാക്കി ഒരുക്കിയ ഹ്രസ്വ സിനിമ മൊഹബത്ത് യുട്യൂബില്‍ ശ്രദ്ധേയമാകുന്നു. വാലന്റൈന്‍ ദിനത്തില്‍ പുറത്തുവിട്ട സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത് ഗൗതം പ്രദീപ് ആണ്.

ആനന്ദ് ജോര്‍ജ്, വിഷ്ണു എന്‍ നായര്‍, സുര്‍ജിത്ത് പുരോഹിത്, വിപിന്‍ രാജ്, ഹരി എസ് നായര്‍, ശ്വേതാ ഷാജു തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ടീം ഫ്രെയിം മേക്കേഴ്സ് ആണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.