Asianet News MalayalamAsianet News Malayalam

തനി ഒരുവന്റെ രണ്ടാം ഭാഗവുമായി ജയം രവിയും മോഹൻ രാജയും

ജയം രവിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളൊന്നായിരുന്നു തനി ഒരുവൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്നാണ് ജയം രവിയുടെ സഹോദരനും സംവിധായകനുമായ മോഹൻ രാജ അറിയിച്ചിരിക്കുന്നത്.

Mohan Raja Jayam Ravi announce Thani Oruvan 2
Author
Chennai, First Published Aug 28, 2018, 1:35 PM IST

ജയം രവിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളൊന്നായിരുന്നു തനി ഒരുവൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്നാണ് ജയം രവിയുടെ സഹോദരനും സംവിധായകനുമായ മോഹൻ രാജ അറിയിച്ചിരിക്കുന്നത്.

തനി ഒരുവന് നല്‍കിയ പിന്തുണയും സ്നേഹവും വളരെ വലുതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവുമാണ്. അതുകൊണ്ടുതന്നെയാണ് അക്കാര്യം തീരുമാനിച്ചത്. തനിഒരുവന്റെ രണ്ടാം ഭാഗം ഒരുക്കുന്നു. തനി ഒരുവന്റെ ഒന്നാം ഭാഗത്തിനേക്കാള്‍ മികച്ചതാവും രണ്ടാം ഭാഗം- മോഹൻ രാജ പറഞ്ഞു. അരവിന്ദ് സ്വാമി വൻ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയായിരുന്നു തനി ഒരുവൻ. നയൻതാര നായികയായി എത്തിയ ചിത്രത്തില്‍ ഗണേഷ് വെങ്കട്ടരാമൻ, വംശി കൃഷ്‍ണ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios