മംഗലശ്ശേരി നീലകണ്ഠനും വാര്യരും വീണ്ടും ഒന്നിച്ചു!

https://static.asianetnews.com/images/authors/4c04a143-31a2-528a-aa86-7a0b7f2e8998.JPG
First Published 12, Jun 2016, 4:02 AM IST
Mohanlal
Highlights

ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനും വാര്യരും വീണ്ടും ഒന്നിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ഒപ്പത്തിന്റെ ലൊക്കേഷനിലാണ് മംഗലശ്ശേരി നീലകണ്ഠനും വാര്യരും വീണ്ടും ഒന്നിച്ച രസകരമായ അനുഭവം ഉണ്ടായത്.

ബിജു മേനോന്‍ നായകനാകുന്ന ‘സ്വര്‍ണക്കടുവ’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നായിരുന്നു ഇന്നസെന്റ് ഒപ്പത്തില്‍ അഭിനയിക്കാന്‍ വന്നത്. ചോറ്റാനിക്കരയിലെ ഒരു പഴയ തറവാട്ടിലാണ് ‘ഒപ്പ’ത്തിന്‍റെ ചിത്രീകരണം നടക്കുന്നത്. ലൊക്കേഷനിലെത്തിയെ ഇന്നസെന്റിനെ പ്രിയദര്‍ശനും ആന്‍റണി പെരുന്പാവൂരും ചേര്‍ന്ന് മോഹന്‍ലാലിന്റെ അടുത്തേയ്‍ക്കു കൊണ്ടുപോയത്.

ഇന്നസെന്റിനെ കണ്ടപ്പോള്‍ മംഗലശ്ശേരി നീലകണ്ഠന്റെ ശൈലിയിലായിരുന്നു മോഹന്‍ലാലിന്റെ സംസാരം.

“എന്താ വാര്യരേ, ഇപ്പൊഴാ വര്വാ?” -

വാര്യര്‍ക്കിതില്‍ കാര്യമായ പണി വല്ലതുമുണ്ടോ കുട്ട്യേ? അതോ നിങ്ങള്‍ക്കൊപ്പം വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ വിളിച്ചതാണോ?” - ഇന്നസെന്റ് വാര്യരായും മറുപടി നല്‍കി.

“അങ്ങനെയും ആവാല്ലേ... അല്ലേ വാര്യരേ?” എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. എന്തായാലും മംഗലശ്ശേരി നീലകണ്ഠനും വാര്യരും വീണ്ടും ഒന്നിച്ചതുപോലെയായിരുന്നു സംഭവം.


മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജയരാമന്‍ എന്ന കഥാപാത്രത്തിന്‍റെ അമ്മാവനായാണ് ഇന്നസെന്‍റ് ‘ഒപ്പ’ത്തില്‍ അഭിനയിക്കുന്നത്.
 

courtesy: Vellinakshathram

loader