'അമ്മയെ മാഫിയയെന്നും സ്ത്രീവിരുദ്ധ സംഘടനയെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതം'

ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ അമ്മയുടെ തീരുമാനത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംഘടനയുടെ പ്രസിഡന്‍റ് മോഹന്‍ലാല്‍. "സഹപ്രവര്‍ത്തകയുടെ വേദന ആദ്യം ഏറ്റുവാങ്ങിയത് തങ്ങളാണ്. അന്നുമുതല്‍ ഇന്നുവരെ ആ സഹോദരിക്കൊപ്പം തന്നെയാണ്." അമ്മയെ മാഫിയയെന്നും സ്ത്രീവിരുദ്ധ സംഘടനയെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമാണെന്നും സംഘടനയില്‍ നിന്ന് രാജി വച്ചവരുടെ വികാരം പരിശോധിക്കുമെന്നും മോഹന്‍ലാല്‍. പുറത്തെത്തിയ കുറിപ്പിലൂടെയാണ് മോഹന്‍ലാലിന്‍റെ പ്രതികരണം.

മോഹന്‍ലാല്‍ പുറത്തിറക്കിയ കുറിപ്പ്

ഇങ്ങനെയൊക്കെയാണെങ്കിലും സമൂഹമധ്യത്തില്‍ ഉയര്‍ന്നുവന്ന എല്ലാ വിമര്‍ശനങ്ങളെയും പൂര്‍ണ്ണമനസ്സോടെ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ആ വാര്‍ഷിക ജനറല്‍ബോഡിയില്‍ പങ്കെടുക്കാത്ത ചിലര്‍ പിന്നീട് എതിര്‍ശബ്ദമുയര്‍ത്തി സംഘടനയില്‍നിന്ന് പുറത്തുപോകുന്നു എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ആ തീരുമാനത്തിന് പിന്നിലെ വികാരങ്ങള്‍ എന്തായാലും അത് പരിശോധിക്കാന്‍ പുതിയ നേതൃത്വം തയ്യാറാണ്. തിരുത്തലുകള്‍ ആരുടോ പക്ഷത്തുനിന്നായാലും നടപ്പാക്കാം. വിയോജിപ്പുകള്‍ യോജിപ്പുകളാക്കി മാറ്റാം. പുറത്തുനിന്ന് അഴുക്ക് വാരിയെറിയുന്നവര്‍ അത് ചെയ്യട്ടെ. ഈ സംഘടനയെ തകര്‍ക്കാം എന്ന ഗൂഢലക്ഷ്യത്തോടെ പെരുമാറുന്നവരെ തല്‍ക്കാലം നമുക്ക് അവഗണിക്കാം. 

സംഘടനയിലെ അംഗങ്ങള്‍ ഒരുമയോടെ നില്‍ക്കേണ്ടത് നമ്മുടെ മാത്രം കാര്യമാണ്. അതുമാത്രം ഓര്‍ക്കുക.

ലണ്ടന്‍/ 30-06-18

മോഹന്‍ലാല്‍