മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്നു

മോഹന്‍ലാലിനെ നായകനാക്കി വീണ്ടും സിനിമ ഒരുക്കാന്‍ മേജര്‍ രവി. ആറാം തമ്പുരാന്‍ പോലൊരു ചിത്രമാണ് മനസ്സിലുള്ളതെന്ന് മേജര്‍ രവി പറയുന്നു. അതേസമയം മരക്കാര്‍- അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ സംവിധാന സഹായിയും മേജര്‍‌ രവി ആണ്.

പ്രിയേട്ടന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാറില്‍ സംവിധായിക സഹായിയായി എന്നെ വിളിച്ചിട്ടുണ്ട്. എന്റെ ഗുരു കൂടിയാണ് പ്രിയേട്ടന്‍, അതിനാല്‍ അത് ഒരു ഗുരുദക്ഷിണ ആയി കാണുന്നു. ആ സിനിമ കഴിഞ്ഞതിനു ശേഷമായിരിക്കും മോഹന്‍ലാല്‍ പ്രൊജക്ട് ആരംഭിക്കുന്നത്. നാടന്‍ ചിത്രമാണ് മനസ്സില്‍ ഉള്ളത്. ആറാം തമ്പുരാന്‍ പോലൊരു ചിത്രം ഒരുക്കാനാണ് ആലോചിക്കുന്നത്. ഒന്നുരണ്ട് കഥകള്‍ മനസ്സിലുണ്ട്.– മേജര്‍ രവി പറഞ്ഞു.