മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകരാക്കി തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത നേരത്തെ ശ്രദ്ധ നേടിയതാണ്. എന്നാല്‍ ആ പ്രൊജക്റ്റ് അനിശ്ചിതാവസ്ഥയിലാണ് എന്നാണ് പുതിയ വാര്‍ത്ത. വെള്ളിനക്ഷത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഉദയ് കൃഷ്ണ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

.

ഞാന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ മമ്മൂക്ക നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു. മമ്മൂക്ക എനിക്ക് അഡ്വാന്‍സും തന്നു. അതില്‍ ലാലേട്ടനും മമ്മൂക്കയുമായിരുന്നു പ്രധാന താരങ്ങള്‍. പക്ഷേ അന്ന് അത് നടന്നില്ല. ആ സിനിമയുടെ സ്ക്രിപ്റ്റ് അന്നേ പൂര്‍ത്തിയാക്കിയതാണ്. അന്ന് ലാലേട്ടന്‍ അത് കേട്ടിട്ടില്ലായിരുന്നു. അടുത്തിടെ ലാലേട്ടന്‍ ആ സ്ക്രിപ്റ്റ് കേട്ടു. വളരെ ഇഷ്‌ടമായി. ഉടനെ ചെയ്യാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ മമ്മൂക്കയ്ക്ക് അത് നിര്‍മ്മിക്കാന്‍ താല്‍പ്പര്യമില്ല. അങ്ങനെ അത് എങ്ങുമെത്താതെ കിടക്കുകയാണ്. ഒരു സംവിധായകന്‍റെ റിസ്ക് അറിയാവുന്നതുകൊണ്ട് ഞാനും മിണ്ടാതെയിരിക്കുകയാണ് ഉദയ് കൃഷ്ണ പറയുന്നു.