മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രിയതാരം മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് മോഹന്‍ലാലിന്റെ പിറന്നാളാശംസ. മമ്മൂട്ടിയുടെ 66-ാം പിറന്നാളാണിന്ന്. താര സംഘടനയായ അമ്മയുടെ ജനറല്‍ബോഡിക്കിടെ ഇരുവരുമൊരുമിച്ചെടുത്ത സെല്‍ഫിയാണ് ലാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.