ഇത് മോഹന്‍ലാല്‍ ഫാന്‍സിനുള്ള ഒരു അറബിയുടെ സ്‌നേഹസമ്മാനം

First Published 8, Mar 2018, 9:01 PM IST
mohanlal fan from saudi arabia
Highlights
  • ആഗോളതലത്തില്‍ ഹിറ്റായ ഈ  ജിമിക്കി കമ്മലിലൂടെ മോഹന്‍ലാല്‍ ഫാനായി മാറിയ ഒരാളെ നമ്മുക്ക് ഇനി പരിചയപ്പെടാം. സൗദി അറേബ്യന്‍ പൗരനായ ഷെയ്ഖ് ഹാഷിം അബ്ബസാണ് കക്ഷി

യൂട്യൂബിലൂടെ ഏഴ് കോടിയോളം പേര്‍ കണ്ട ജിമിക്കി കമ്മല്‍ ഗാനം സൃഷ്ടിച്ച ആരവങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്‌കത്തിലെ ഈ ഗാനത്തിനൊപ്പം ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ചുവടു വയ്ക്കുന്ന ആയിരകണക്കിന് വീഡിയോകള്‍ ഇപ്പോഴും യൂട്യൂബിലുണ്ട്. 

ആഗോളതലത്തില്‍ ഹിറ്റായ ഈ ഗാനത്തിലൂടെ മോഹന്‍ലാല്‍ ഫാനായി മാറിയ ഒരാളെ പരിചയപ്പെടാം. സൗദി അറേബ്യന്‍ പൗരനായ ഷെയ്ഖ് ഹാഷിം അബ്ബാസാണ് കക്ഷി. ലാലേട്ടനോടുള്ള ഇഷ്ടം മൂത്ത് കേരളത്തിലെത്തിയ ഹാഷിം മോഹന്‍ലാലിനും ലോകമെമ്പാടുമുള്ള ലാല്‍ ഫാന്‍സിനും വേണ്ടി ഒരു വീഡിയോ ആല്‍ബം തന്നെ ചെയ്താണ് തന്റെ സ്‌നേഹത്തിന്റെ ആഴം തെളിയിച്ചിരിക്കുന്നത്. 

ചുമ്മാ പാട്ടിനൊപ്പം ചുവടു വയ്ക്കുന്ന വീഡിയോ അല്ല പകരം പ്രൊഫഷണല്‍ ഡാന്‍സര്‍മാരെ വച്ച് കോവളത്തും പൂവാറിലും വിഴിഞ്ഞതുമായി ഷൂട്ട് ചെയ്ത ഒരു അടിപൊളി ആല്‍ബമാണ് ഹാഷിമിന്റേത്. സുഹൃത്തുകളായ മലയാളി പ്രവാസികളായിരുന്നു കേരളത്തിലേക്കുള്ള ഹാഷിമിന്റെ വഴികാട്ടി. ജിമ്മിക്കി കമ്മല്‍ കൂടാതെ ക്യൂനിലെ ലാലേട്ടന്‍ സോംഗും ഈ ആല്‍ബത്തിലുണ്ട്. ലോകത്തുള്ള എല്ലാ മോഹന്‍ലാല്‍ ആരാധകര്‍ക്കുമായാണ് ഷെയ്ഖ് അബ്ബാസ് ഈ വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ റിയാദില്‍ താമസിക്കുന്ന ഈ 32-കാരന്‍ കജൂര്‍ ഡേറ്റ്‌സ് എന്ന പ്രശസ്തമായ ഈന്തപ്പഴ കമ്പനിയുടെ ഉടമ കൂടിയാണ്. 

loader