മോഹന്‍‌ലാല്‍ പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്കു ചിത്രമായ ജനതാ ഗാരേജിന്റെ മലയാളം ടീസറിന് റെക്കോര്‍ഡ്. ഏറ്റവും വേഗത്തിൽ പത്ത് ലക്ഷം പിന്നിടുന്ന മലയാളത്തിലെ ആദ്യ ടീസറെന്ന റെക്കര്‍ഡാണ് ജനതാ ഗാരേജ് സ്വന്തമാക്കിയിരിക്കുന്നു. ടീസർ യൂട്യൂബില്‍ പുറത്തുവിട്ട്അറുപത് മണിക്കൂറുകൾ കൊണ്ടാണ് പത്ത് ലക്ഷം കവിഞ്ഞത്. മമ്മൂട്ടിയുടെ കസബയുടെ റെക്കോര്‍ഡാണ് മോഹന്‍ലാല്‍ ചിത്രം അതിവേഗം പിന്നിലാക്കിയത്.

ചിത്രത്തില്‍ ജൂനിയർ എൻടിആറാണ് മറ്റൊരു നായകന്‍. ഉണ്ണി മുകുന്ദന്‍ വില്ലനായി അഭിനയിക്കുന്നു. . റഹ്‍മാനും ചിത്രത്തിലുണ്ട്. നിത്യ മേനോനും സമാന്തയുമാണ് നായികമാർ.