കായംകുളം കൊച്ചുണ്ണിയെ സഹായിക്കാന്‍ ഒടുവില്‍ മോഹന്‍ലാല്‍ എത്തി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാനാണ് മോഹന്‍ലാല്‍ മാംഗ്ലൂരില്‍ എത്തിയത്. ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍.



വളരെ വ്യത്യസ്‍തമായ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുക. നിവിന്‍പോളി അവതരിപ്പിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിരിപ്പക്കിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങളും ആക്ഷനുകളുമാണ് സിനിമയുടെ ഹൈലൈറ്റും. പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറില്‍ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയെപ്പറ്റിയുള്ളതാണ് സിനിമ. അതുകൊണ്ട് അക്കാലത്തെ വേഷവിധാനങ്ങളായിരിക്കും കഥാപാത്രങ്ങള്‍ക്കും. ബോബി- സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ചിത്രം നിര്‍മ്മിക്കുന്നത്.
