നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം നല്‍കിയിരുന്നു. 

പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍റിലെ കളക്ഷന്‍ സെന്‍ററില്‍ സാധനങ്ങളുമായി നേരിട്ടെത്തി മോഹന്‍ലാല്‍. തന്‍റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മോഹന്‍ലാല്‍ എത്തിയത്.

വിശ്വശാന്തി ഫൗണ്ടേഷന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമാണ് ഇതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. "ആദ്യ ഘട്ടത്തില്‍ സഹായം എത്തിക്കാന്‍ ബുദ്ധിമുട്ടുള്ള വയനാട് മാനന്തവാടി മേഖലയിലാണ് സാധനങ്ങള്‍ എത്തിച്ചത്. രണ്ടാംഘട്ടത്തില്‍ കൊച്ചിയിലേത് കൂടാതെ പ്രളയം ഏറെ നാശം വിതച്ച പത്തനംതിട്ട, ആറന്മുള, അയിരൂര്‍, ആലപ്പുഴയിലെ നെടുമുടി എന്നിവിടങ്ങളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചു." മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗള്‍ഫില്‍ നിന്ന് വിശ്വശാന്തി പ്രവര്‍ത്തകര്‍ അയയ്ക്കുന്ന സാധനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുമെന്നും മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം നല്‍കിയിരുന്നു.