‘അടുത്ത മെയ് മാസം 59 വയസാകാൻ പോകുന്ന ചെറുപ്പക്കാരൻ’ എന്ന അടിക്കുറിപ്പോടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നത്. 

പ്രായം ശരീരത്തിന് മാത്രമാണ് മനസിനില്ലെന്ന് തെളിയിക്കുകയാണ് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൻ. ഒടിയനുവേണ്ടി ശരീരഭാ​ഗം കുറച്ചതും ചെറുപ്പക്കാരനായി മാറിയതൊക്കെ നേരത്തെ കണ്ടെത്താണെങ്കിലും ആരാധകരെ ഞെട്ടിച്ച് താരത്തിന്റെ ഒരു വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. ട്രംപൊളിൽ നിന്ന് തലക്കുത്തി ചാടുന്ന മോഹൻലാലിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്.

‘അടുത്ത മെയ് മാസം 59 വയസാകാൻ പോകുന്ന ചെറുപ്പക്കാരൻ’ എന്ന അടിക്കുറിപ്പോടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നത്. ആക്ഷൻ രംഗങ്ങളിൽ തന്റേതായ മികവ് പുലർത്താൻ ശ്രമിക്കുന്ന താരം പുലിമുരുകനിലും ഒടിയനിലുമെല്ലാം പ്രായത്തെ തോൽപ്പിക്കുന്ന മെയ്​വഴക്കമാണ് കാഴ്ചവച്ചത്. 16 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred