ചെന്നൈ: മോഹന്‍ലാലും എ.ആര്‍.മുരുഗദോസ് ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. പ്രിയദര്‍ശന്‍റെ ഒപ്പം, തെലുങ്കു ചിത്രമായ ജനത ഗാരേജ് എന്നിവയ്ക്ക് ശേഷം മോഹന്‍ലാല്‍ മുരുഗദോസിന്‍റെ ചിത്രം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ഒരു ഗ്യാംങ്ങ് സ്റ്റാര്‍ മൂവിയാണ് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തല അജിത്തിനെ വച്ച് പരിഗണിച്ച ഒരു കഥയാണ് പിന്നീട് മോഹന്‍ലാലില്‍ എത്തിയത് എന്നാണ് കോളിവുഡിലെ സംസാരം.
അതിനിടയില്‍ സോനാക്ഷി സിന്‍ഹയും അനുരാഗ് കാശ്യാപും അഭിനയിക്കുന്ന അക്കിരയുടെ പ്രമോഷന്‍ പരിപാടികളിലാണ് എ.ആര്‍.മുരുഗദോസ്. അതിന് ശേഷമായിരിക്കും മോഹന്‍ ലാലിന്‍റെ ചിത്രത്തിലേക്ക് കടക്കുക എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയായി തമിഴില്‍ ഗ്യാങ്ങ് സ്റ്റാര്‍ സിനിമകള്‍ വലിയ പ്രചാരമാണ്. ഉടന്‍ ഇറങ്ങാന്‍ പോകുന്ന രജനീകാന്തിന്‍റെ കബാലിയും ഒരു ഗ്യാങ്ങ്സ്റ്റാര്‍ സിനിമയാണ്.
