മുംബൈ: ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിച്ചു. മോഹന്‍ലാല്‍തന്നെയാണ് ഷൂട്ടിംഗിന്റെ ആദ്യദിവസത്തെ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ ടൈറ്റില്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. 

അജോയ് വര്‍മ്മയുടെ ആദ്യ മലയളം ചിത്രം കൂടിയാണ് ഇത്. മൂണ്‍ ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് തുടിയില്‍. സജു തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുംബൈ, പുനെ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. വി എ ശ്രീകുമാരമേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ആണ് മോഹന്‍ലാലിന്‍റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.