മോഹൻലാല്‍ നായകനായ വില്ലന്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ബി ഉണ്ണികൃഷ്‍ണനാണ് സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത്. വില്ലന്‍ എന്ന സിനിമയെ സ്വീകരിച്ച ആരാധകര്‍ക്ക് മോഹന്‍ലാല്‍ നന്ദി പറഞ്ഞു.

വില്ലൻ സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച എല്ലാവർക്കും നന്ദി. ഇതൊരു ഡാർക് ഇമോഷണൽ ത്രില്ലർ എന്ന വിഭാഗത്തിൽപ്പെടുന്ന സിനിമയെന്നാണ് എല്ലാവരും പറയുന്നത്. ഞങ്ങളും ഇതുതന്നെയാണ് ഉദ്ദേശിച്ചത്. പതിയെ പറഞ്ഞുപോകുന്ന ചിത്രമാണ് വില്ലൻ- മോഹന്‍ലാല്‍ പറയുന്നു

സിനിമയെ സീരിയസായി സമീപിക്കുന്ന ആളുകൾക്ക് പഠിക്കാവുന്ന ഒരു സിനിമയാണ്. അതിന്റെ ഇമോഷണൽ ബാക്ക്ഗ്രൗണ്ട് വളരെയധികം ശ്രദ്ധിക്കപ്പെടും. കുടുംബപ്രേക്ഷകർക്ക് ചിത്രം ഒരുപാട് ഇഷ്‍ടപ്പെടുമെന്ന് വിശ്വസിക്കുന്നു. ഞങ്ങള്‍ ഒരുപാട് ചർച്ച ചെയ്‍ത ശേഷം ചെയ്‍ത സിനിമയാണ്. അതിലെ കഥാപാത്രം ഒരു നടനെന്ന നിലയിൽ എനിക്ക് വളരെയധികം സംതൃപ്‍തി തന്ന ഒന്നാണ്- മോഹന്‍ലാല്‍ പറയുന്നു.