ഒടിയന്‍ മാണിക്യനെ കാണാനും കഥ കേള്‍ക്കാനും ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. ഇപ്പോഴും എന്താണ് ഓടിയന്‍റെ കഥയെന്ന് ആര്‍ക്കും അറിയില്ല എന്നു തന്നെ പറയാം. ആരാണ് ഒടിയന്‍, എന്താണ് ഒടിയന്‍റെ ലക്ഷ്യം ? ഒടുവില്‍ ആരാധകരുടെ സംശയങ്ങള്‍ തീര്‍ത്തുകൊണ്ട് വാരണാസിയില്‍ നിന്ന് താരരാജാവ് തന്നെ ഒടിയനെ കുറിച്ച് പറയുകയാണ്.
ഒടിയന്‍ എന്ന സിനിമയെപ്പറ്റിയും ചിത്രീകരണത്തെക്കുറിച്ചും മോഹന്‍ലാല്‍ വാരണാസിയില്‍ നിന്ന് സംസാരിക്കുന്ന വീഡിയോ പുറത്തിറങ്ങി. ‘ഒടിയന്‍ മാണിക്യന്റെ കഥ പറയാന്‍വേണ്ടിയാണ് ഞങ്ങള്‍ കാശിയില്‍ എത്തിയത്. ഒടിയന്‍ മാണിക്യന്റെ കഥ നടക്കുന്നത് കാശിയിലല്ല. അത് നാട്ടിലാണ്. തേന്‍കുറിശ്ശിയില്‍. എല്ലാം അവസാനിപ്പിക്കണമെന്ന് കരുതി മാണിക്യന്‍ വന്നുപെടുന്നത് കാശിയിലാണ്. ഈ ഗംഗയുടെ തീരത്തും ഇവിടുത്തെ തിരക്കേറിയ നഗരങ്ങളിലുമായി അദ്ദേഹം അനേകവര്‍ഷങ്ങള്‍ കഴിച്ചുകൂട്ടി. പക്ഷേ ഇപ്പോള്‍ മാണിക്യന് തേന്‍കുറിശ്ശിയിലേക്ക് പോയേ പറ്റൂ. ഒരുപാട് കഥാപാത്രങ്ങളും ഒരുപാട് സംഭവവികാസങ്ങളും മാണിക്യനെ കാത്ത് തേന്‍കുറിശ്ശിയില്‍ ഇരിപ്പുണ്ട്. അതുകൊണ്ട് മാണിക്യന്‍ തിരിച്ചുപോവുകയാണ്. നിങ്ങളെപ്പോലെ എനിക്കും ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഒരു കഥാപാത്രമാണ് മാണിക്യന്‍. ഇനിയും ഒടിയന്റെ വിശേഷങ്ങളുമായി ഞാൻ നിങ്ങൾക്ക് മുന്നിലെത്തും–മോഹൻലാൽ പറഞ്ഞു.
മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമ എന്ന വിശേഷണവുമായാണ് ഒടിയന്‍ എത്തുന്നത്. ഇതിന്റെ ആദ്യഘട്ട ചിത്രീകരണം വാരണാസിയിലും ബനാറസിലുമാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ഹരികൃഷ്ണനാണ്. സംവിധാനം ശ്രീകുമാര്‍ മേനോനാണ്.
