ദോഹയിലെ മസ്ക്കറ്റില്‍ ഒരു അവാര്‍ഡ് വേദിയില്‍ നിന്നുള്ള വീഡിയോ ആണ് വൈറലാകുന്നത്

മസ്ക്കറ്റ്: ദോഹയിലെ മസ്ക്കറ്റില്‍ ഒരു അവാര്‍ഡ് വേദിയില്‍ നിന്നുള്ള വീഡിയോ ആണ് വൈറലാകുന്നത്. മസ്‌കറ്റില്‍ നടന്ന സ്‌റ്റേജ് ഷോയ്ക്കിടെ മോഹന്‍ലാല്‍ ചില ചുവടുകള്‍ വയ്ക്കുകയായിരുന്നു. ഈ സമയത്താണ് സുരാജ് വെഞ്ഞാറന്‍മൂട് വേദിയിലേക്ക് കടന്ന് വന്നത്. നീ എന്തിനാ വന്നതെന്നായി അപ്പോള്‍ മോഹന്‍ലാലിന്‍റെ ചോദ്യം. ലാലേട്ടന്‍റെ കമല ദളത്തിലെ ഡയലോഗ് ഉള്ളിലിരുന്ന് വിങ്ങിപ്പൊട്ടിയപ്പോഴാണ് വന്നതെന്നാണ് സുരാജ് നല്‍കിയ മറുപടി. നിനക്കറിയാവുന്ന പണി ഏതാണെന്നായി മോഹന്‍ലാല്‍, മിമിക്രി അറിയാം ലാലേട്ടാ എന്ന് സുരാജും. എന്നാല്‍ അത് ചെയ്യൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ അദ്ദേഹത്തിനായി മിമിക്രിയും അവതരിപ്പിച്ചാണ് സുരാജ് മടങ്ങിയത്.