താരരാജാവിന് ലോകമെമ്പാടും ആരാധകരുണ്ട്. താരം ഒന്നുകൂടി ചെറുപ്പമായാതോടെ ആരാധകരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. ട്വിറ്ററില്‍ മാത്രം 40 ലക്ഷം ഫോളോവേഴ്‌സാണ് താരത്തിനിപ്പോള്‍ ഉള്ളത്. മാത്രമല്ല മോഹന്‍ലാലിനോട് കിടപിടിക്കാന്‍ തൊട്ടടുത്തെങ്ങും ആരും ഇല്ലെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. മോഹന്‍ലാലിന് തൊട്ടുപിന്നാലെയാണ് ദുല്‍ഖര്‍. 13 ലക്ഷം ഫോളോവേഴ്‌സാണ് ദുല്‍ഖറിനുള്ളത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് 896000 ഫോളോവേഴ്‌സ് ഉണ്ട്. മെഗാസ്റ്റാറിന് ശേഷം നിവിന്‍ പോളിക്ക്718000 ഫോളോവേഴ്‌സ് ഉണ്ട്, അജുവര്‍ഗീസ് 343000, ഇന്ദ്രജിത്ത് 24000, പൃഥിരാജ് 153000, ഇതിന് പിന്നാലെ ഫഹദ് ഫാസില്‍ 113000 ഫോളോവേഴ്‌സാണുള്ളത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഉള്ളത് നരേന്ദ്രമോദിക്കാണ്. സെലിബ്രിറ്റികളില്‍ അമിതാഭ് ബച്ചനുമാണ്.
