മോഹൻലാല്‍ കുഞ്ഞാലി മരയ്‍‌ക്കാറാകുമ്പോള്‍ ഒപ്പം നാഗാര്‍ജുനയും

ഏറെക്കാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന് ഒടുവില്‍ സംവിധായകൻ പ്രിയദര്‍ശൻ പ്രഖ്യാപിച്ച സിനിമയാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. മോഹൻലാല്‍ കുഞ്ഞാലിമരയ്‍ക്കാറായി എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആരാധകരും ആകാംക്ഷയിലാണ്. ആരൊക്കെയാകും കുഞ്ഞാലി മരയ്‍‌ക്കാറിനൊപ്പം ഉണ്ടായിരിക്കും എന്നറിയാന്‍. തെലുങ്ക് നടൻ നാഗാര്‍ജുനയും ബോളിവുഡ് നടൻമാരായ സുനില്‍ ഷെട്ടിയും പരേഷ് റാവലും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


ആശിര്‍വാദ്‌ സിനിമാസിനൊപ്പം കോണ്‍ഫിഡന്‍റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റും സംയുക്തമായാണ് നിര്‍മ്മാണം. ആശിര്‍വാദിന്‍റെ 25-ാം നിര്‍മ്മാണസംരംഭമാണിത്. 100 കോടിയാണ് ബജറ്റ്. നവംബര്‍ ഒന്നിന്‌ ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കാനാണ്‌ ആലോചനയെന്നും ചിത്രീകരണം മൂന്ന്‌ മാസത്തോളം നീളുമെന്നും ടൈറ്റില്‍ ലോഞ്ചിന്‌ ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.