Asianet News MalayalamAsianet News Malayalam

'പണ്ടാരാണ്ട് ചൊല്ലീട്ടില്ലേ'; രഞ്ജിത്ത് ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ പാട്ട്: വീഡിയോ

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തും.
 

mohanlals promo video song from drama
Author
Thiruvananthapuram, First Published Oct 19, 2018, 9:19 PM IST

മോഹന്‍ലാലും രഞ്ജിത്തും വീണ്ടുമൊന്നിക്കുന്ന 'ഡ്രാമ'യുലെ പ്രൊമോ വീഡിയോ സോങ് പുറത്തെത്തി. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് വിനു തോമസ് ഈണമിട്ട ഗാനം പാടിയിരിക്കുന്നത് മോഹന്‍ലാല്‍ ആണ്. 

ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലണ്ടനിലായിരുന്നു പ്രധാനമായും ചിത്രീകരണം. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിംഗ് പ്രശാന്ത് നാരായണന്‍. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തും.

 

Follow Us:
Download App:
  • android
  • ios