സമകാലിക വിഷയങ്ങളോട് ബ്ലോഗിലൂടെ സജീവമായി പ്രതികരിക്കുന്ന നടനാണ് മോഹന്‍‌ലാല്‍. അദ്ദേഹത്തിന്റെ ചില ബ്ലോഗുകള്‍ ചര്‍ച്ചയും വിവാദവും ആകാറുണ്ട്. കഴിഞ്ഞ തവണ ബ്ലോഗ് എഴുതാനാകാതിരുന്നതില്‍ മോഹന്‍ലാല്‍ ആരാധകരോട് മാപ്പു പറഞ്ഞിരുന്നു. ഇത്തവണയും ബ്ലോഗ് എഴുതാനാകാത്തതില്‍ മോഹന്‍ലാല്‍‌ ആരാധകരോട് വീണ്ടും ക്ഷമ ചോദിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ്.

ബ്ലോഗ് എഴുതാന്‍ കഴിയാതിരുന്നതിന് ഞാന്‍ നിങ്ങളോട് വീണ്ടും ക്ഷമ ചോദിക്കുകയാണ്. സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളില്‍ സമയം കിട്ടിയില്ലെന്നുമാണ് മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.